ഹോണ്ട സിറ്റി 2012 ലോഞ്ച് ചെയ്തു

Posted By:
To Follow DriveSpark On Facebook, Click The Like Button
2012 Honda City
ഹോണ്ട സിറ്റിയുടെ 2012 മോഡല്‍ വിപണിയിലെത്തി. നിലവിലെ മോഡലിന് ചില കോസ്മെറ്റിക് വ്യതിയാനങ്ങള്‍ വരുത്തിയതാണ് പുതിയ ഹോണ്ട സിറ്റി. സാങ്കേതിക സവിശേഷതകളില്‍ യാതൊരു മാറ്റവും വരുത്തിയിട്ടില്ല. രണ്ട് പുതിയ നിറങ്ങള്‍ കൂടി കൂട്ടിച്ചേര്‍ത്തിട്ടുണ്ട് പുതിയ സിറ്റിയില്‍. കാര്‍നെലിയന്‍ പേള്‍ റെഡ്, സ്പാര്‍ക്ലിങ് ബ്രൗണ്‍ മെറ്റാലിക് എന്നിങ്ങനെ.

ഇന്ത്യന്‍ സി സെഗ്മെന്‍റ് സെഡാന്‍ വിപണിയിലെ പ്രധാന താരമാണ് സിറ്റി സെഡാന്‍. ഹോണ്ടയുടെ മറ്റ് വാഹനങ്ങള്‍ക്കെന്ന പോലെ സിറ്റിക്കുമില്ല പെട്രോള്‍ പതിപ്പ്. എന്നിട്ടും വിപണിയിലെ പ്രധാന സ്ഥാനം കൈയാളുവാന്‍ സിറ്റിയെ പ്രാപ്തമാക്കുന്നത് ഗുണനിലവാരം ഒന്നുമാത്രമാണ്.

2012 ഹോണ്ട സിറ്റിയുടെ ഇന്‍റീരിയറിലും എക്സ്റ്റീരിയറിലും നിര്‍ണായകമായ മാറ്റങ്ങള്‍ കാണാവുന്നതാണ്. ഫ്രണ്ട് ഗ്രില്ലില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ഫ്രണ്ട്-റിയര്‍ ബംബറുകളുടെ ശൈലിയിലും മാറ്റം വരുത്തിയിരിക്കുന്നു. പുതിയ പത്ത് ആരങ്ങളുള്ള അലോയ് വീലും ഘടിപ്പിച്ചിട്ടുണ്ട്. സിറ്റിയുടെ ഗ്രൗണ്ട് ക്ലിയറന്‍സ് 165 മില്ലിമീറ്ററായി ഉയര്‍ത്തിയിട്ടുണ്ട്.

ഉയര്‍ന്ന മോഡലില്‍ സണ്‍ റൂഫ് ലഭ്യമാണ്. സീറ്റുകള്‍ക്ക് പുതിയ ഫാബ്രിക് നല്‍കിയിരിക്കുന്നു. ഇന്‍റീരിയറില്‍ ചിലയിടങ്ങളില്‍ ക്രോം സാന്നിധ്യം കൂട്ടിയിട്ടുണ്ട്. സെന്‍ട്രല്‍ കണ്‍ട്രോള്‍ പാനല്‍ പുതുക്കിയിട്ടുണ്ട്.

ഹോണ്ട സിറ്റിയുടെ പുതിയ പതിപ്പിന് ഒരു പുതിയ എന്‍ട്രി ലെവല്‍ മോഡല്‍ കൂടിയുണ്ട്. കോര്‍പറേറ്റ് എഡിഷന്‍ എന്നറിയപ്പെടുന്ന ഈ പതിപ്പ് 6.99 ലക്ഷം വിലയില്‍ ലഭ്യമാണ്. കോര്‍പറേറ്റ് എഡിഷനു ശേഷം വരുന്ന 'ഇ' പതിപ്പിന് 7.70 ലക്ഷം രൂപയാണ് വില. പിന്നീട് വരുന്ന 'എസ്' പതിപ്പിന് 8.20 ലക്ഷം രൂപ വില, ടോപ് എന്‍ഡ് പതിപ്പിന്‍റെ പേര് 'വി'. വില 8.70 ലക്ഷം.

English summary
Honda has launched the new 2012 City sedan at a starting price of Rs.7.99 lakhs. The new City looks slightly different than the current model and has the same technical specifications. The New city is available in seven variants all powered by a petrol engine.
Story first published: Thursday, December 15, 2011, 11:07 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark