റിനോ ഡീസലില്‍ കൂടുതല്‍ പുതുമ

Renault Fluence
റിനോയുടെ ഫ്ലൂവന്‍സ് പെട്രോള്‍-ഡീസല്‍ പതിപ്പുകള്‍ വിപണിയില്‍ ലഭ്യമാണ്. ഇന്ത്യയില്‍ മറ്റ് കാറുകള്‍ക്കില്ലാത്ത ഒരു പ്രത്യേകതയുണ്ട് ഇവയുടെ വിലയില്‍. മറ്റ് കാര്‍ മോഡലുകളുടെ ഡീസല്‍ പതിപ്പുകള്‍ക്കെല്ലാം പെട്രോള്‍ പതിപ്പിനെ അപേക്ഷിച്ച് വില കൂടുതലാണ്. ഡീസല്‍ കാറുകള്‍ക്ക് നികുതി കൂടുതല്‍ ഈടാക്കുന്നതാണ് കാരണം. എന്നാല്‍ ഫ്ലൂവന്‍സിന്‍റെ കാര്യത്തില്‍ കാര്യങ്ങള്‍ തകിടം മറിയുന്നു. പെട്രോള്‍ മോ‍ഡലിനാല്‍ ഡീസല്‍ മോഡലിനേക്കാള്‍ വിലക്കൂടുതലെന്ന് വരുന്നു. കാരണമെന്ത്? സിംപിള്‍. റിനോ ഫ്ലൂവന്‍സ് പെട്രോള്‍ പതിപ്പുകളില്‍ നിരവധിയായ പ്രീമിയം സവിശേഷതകള്‍ കുത്തിനിറച്ചിരിക്കുന്നു.

ഇവിടെ ഒരു പ്രശ്നമുണ്ട്. ഈയിടെയായി ഡീസല്‍ കാറുകള്‍ക്ക് ഡിമാന്‍റ് വര്‍ധിച്ചിട്ടുണ്ട്. റിനോ ഫ്ലൂവന്‍സ് പെട്രോള്‍ മോഡല്‍ സവിശേഷതകളുടെ ഭാരവും പേറി ഷോറൂമില്‍ കുത്തിയിരിക്കാന്‍ തുടങ്ങി. പെട്രോള്‍ ടോപ് വേരിയന്‍റിനുള്ള സവിശേഷതകള്‍ ഡീസലിന്‍റെ ടോപ് വേരിയന്‍റിനില്ലാത്തത് ഉപഭോക്താക്കളില്‍ ഒരിത്തിരി അതൃപ്തി പടരാന്‍ കാരണമായി. ഈ പ്രശ്നം പരിഹരിക്കാനായി ഇ4 എന്ന പേരില്‍ ഫ്ലൂവന്‍സ് ഡീസലിന്‍റെ ഒരു പുതിയ പതിപ്പ് വിപണിയിലെത്തിച്ചിരിക്കുകയാണ് റിനോ ഇപ്പോള്‍.

പെട്രോള്‍ പതിപ്പിന് നല്‍കിയ അതേ സവിശേഷതള്‍ ഇ4 ഡീസല്‍ പതിപ്പിനും നല്‍കിയിരിക്കുന്നു. 15.2 ലക്ഷം രൂപയാണ് ഈ മോഡലിന്‍റെ വില. സ്റ്റാന്‍ഡേര്‍ഡ് ഡീസല്‍ പതിപ്പിനെക്കാള്‍ 1.49 ലക്ഷം രൂപ വില കൂടുതല്‍.

പുതിയ പത്ത് സവിശേതകളാണ് പുതിയ ഡീസല്‍ പതിപ്പില്‍ തുന്നിച്ചേര്‍ത്തിരിക്കുന്നത്.

ഓട്ടോ ഹെഡ്‍ലാംപ്സ്
റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍
ഇലക്ട്രിക് റിയര്‍ വ്യൂ മിററുകള്‍
ബീജ് ലതര്‍ അപ്ഹോള്‍സ്റ്ററി
റിയര്‍ സണ്‍ ബ്ലൈന്‍ഡ്സ്
ക്രൂയിസ് കണ്‍ട്രോള്‍
റെയിന്‍ സെന്‍സിംഗ് വൈപ്പറുകള്‍
ക്രോം ലൈന്‍ ചെയ്ത ട്രംങ്ക് ലിഡ്, വിന്‍ഡോ സില്ലുകള്‍
യു എസ് ബി, ബ്ലൂടൂത്ത് സൗകര്യങ്ങളുള്ള ഓഡിയോ സിസ്റ്റം
ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍

Most Read Articles

Malayalam
English summary
Renault has now launched the Fluence E4. It is the diesel variant with some additional luxury features.
Story first published: Monday, December 19, 2011, 15:53 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X