ടൊയോട്ട എട്യോസ്, ലിവ തിരിച്ചുവിളിക്കുന്നു

Posted By:
Toyota Etios Liva
ടൊയോട്ട കിര്‍ലോസ്കറിന്‍റെ എട്യോസ്, എട്യോസ് ലി മോ‍ഡലുകള്‍ തിരിച്ചുവിളിക്കുന്നു. ഫില്ലര്‍ ഹോസിന്‍റെ ചില തകരാറുകള്‍ പരിഹരിക്കാനാണ് തിരിച്ചുവിളി. ഫില്ലര്‍ ഹോസ് വളരെ സമയമെടുക്കാതെ തന്നെ റീപ്ലേസ് ചെയ്യാവുന്നതാണെന്ന് ടൊയോട്ട അറിയിക്കുന്നു.

എട്യോസിനായി ടൊയോട്ട സൃഷ്ടിച്ച ഫേസ്‍ബുക്ക് ഫാന്‍പേജ് വഴിയാണ് ഉപഭോക്താക്കളെ വിവരമറിയിച്ചിരിക്കുന്നത്. പ്രശ്നപരിഹാരത്തിനായി പ്രത്യേക സര്‍വീസ് കാംപയിന്‍ നടത്തുമെന്ന് ടൊയോട്ട ഫേസ്‍ബുക്കിലൂടെ അറിയിക്കുന്നു. ഒക്ടോബര്‍ 8 വരെ നിര്‍മാണം നടന്ന വാഹനങ്ങള്‍ക്കാണ് പ്രശ്നമുള്ളത്. ഇതുസംബന്ധിച്ച് പത്രങ്ങളിലും ടൊയോട്ട പരസ്യം നല്‍കിയിട്ടുണ്ട്.

ടൊയോട്ട ഡീലര്‍മാര്‍ ഉപഭോക്താക്കളെ അടുത്ത ദിവസങ്ങളില്‍ ബന്ധപ്പെടും. വിവരമറിയുന്നവര്‍ നേരിട്ട് ടൊയോട്ട ഡീലര്‍മാരെ ബന്ധപ്പെടുവാനും അഭ്യര്‍ത്ഥനയുണ്ട്. വെറും 45 മിനിട്ട് നേരം മാത്രമേ പ്രശ്നപരിഹാരത്തിനായി എടുക്കുകയുള്ളൂ. പൂര്‍ണമായും സൗജന്യമായിരിക്കും സേവനം.

ടൊയോട്ട ഇന്ത്യയില്‍ നടത്തുന്ന ആദ്യത്തെ തിരിച്ചുവിളിയായിരിക്കും ഇത്. എട്യോസും എട്യോസ് ലിവയും ഈയടുത്ത കാലത്ത് വിപണിയിലിറങ്ങിയ മോഡലുകളാണ്. വിപണിയില്‍ മികച്ച് പ്രകടനമാണ് രണ്ടുപേരും നടത്തി വരുന്നത്.

English summary
Toyota Kirloskar has announced the recall of several Etios And Etios Liva following an issue with a filler hose . The Japanese carmaker has stated there the problem could lead to some problems in the car and hence has decided to replace the filler hose immediately.
Story first published: Thursday, December 22, 2011, 17:36 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark