മാന്‍സ ഹൈബ്രിഡ് ഓട്ടോ എക്സ്പോയില്‍

Tata Indigo Manza
ടാറ്റ മാന്‍സ സെഡാനിന്‍റെ ഇലക്ട്രിക് ഹൈബ്രിഡ് പതിപ്പ് ദില്ലി ഓട്ടോ എക്സ്പോയില്‍ കാണാമെന്ന് ഊഹങ്ങള്‍ പറയുന്നു. മഹീന്ദ്ര വെരിറ്റോയുടെ ഇലക്ട്രിക് പതിപ്പ് ദില്ലിയില്‍ വരുന്നത് സംബന്ധിച്ച് ഉറപ്പ് ലഭിച്ചത് രണ്ടു ദിവസങ്ങള്‍ക്കു മുന്‍പാണ്. ഇന്ത്യന്‍ കാര്‍ വിപണിയുടെ ഗതിമാറ്റത്തെ സൂചിപ്പിക്കുന്ന ഒരു ഓട്ടോ ഷോ ആയി ഇത്തവണത്തെ ദില്ലി എക്സ്പോ മാറും എന്നതിന്‍റെ വ്യക്തമായ സൂചനകളാണ് ഈ വാര്‍ത്തകളില്‍ നിന്ന് ലഭിക്കുന്നത്.

ഇന്‍ഡിക ഇലക്ട്രിക് കണ്‍സെപ്റ്റും വിസ്ത ഇലക്ട്രിക് കണ്‍സെപ്റ്റും ലോകത്തെ വിവിധ ഓട്ടോഷോകളില്‍ ഇതിനകം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. മാന്‍സയുടെ ഇലക്ട്രിക് കണ്‍സെപ്റ്റ് പുറത്തുവരുന്നത് ഇതാദ്യമാണ്. ലീതിയം അയേണ്‍ ബാറ്ററിയിലായിരിക്കും മാന്‍സ ഇലക്ട്രിക് പ്രവര്‍ത്തിക്കുക.

ഹൈബ്രിഡ് കാറിനുവേണ്ടി ചില ശൈലീപരമായ മാറ്റങ്ങളും മാന്‍സ വരുത്തിയിട്ടുണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത തലമുറ മാന്‍സ എങ്ങനെയായിരിക്കും എന്നതിന്‍റെ സൂചനകള്‍ ഈ കണ്‍സെപ്റ്റില്‍ നിന്ന് വായിച്ചെടുക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.

മാന്‍സയുടെ ഒരു കോംപാക്ട് വേരിയന്‍റ് അടുത്ത വര്‍ഷം വരാനിരിക്കുന്നുണ്ട്. മാരുതി ഡിസൈറിന്‍റെ കോപാക്ട്ര് പതിപ്പിനോട് ഏറ്റമുട്ടുന്നതായിരിക്കും ഇത്.

Most Read Articles

Malayalam
English summary
Spiraling speculations says that the Tata Manza Electric Hybrid concept might be showcased at the 2012 Indian Auto Expo.
Story first published: Tuesday, January 3, 2012, 19:23 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X