എക്സ് യു വി 500 വിലകൂട്ടി

Posted By:
To Follow DriveSpark On Facebook, Click The Like Button
Mahindra XUV500
മഹീന്ദ്ര എക്‌സ് യു വി 5 ഡബ്ള്‍ ഓ- യുടെ വില വര്‍ധിക്കുമെന്നേ നേരത്തെ തന്നെ കമ്പനി മുന്നറിയിപ്പ് തന്നിരുന്നതാണ്. അവതരണ വില എന്ന നിലയ്ക്കാണ് സെഗ്മെന്റില്‍ വളരെ മത്സരക്ഷമമായ വിലയില്‍ എക്‌സ് യു വി ആദ്യം ലഭ്യമാക്കിയത്. ഇത് അധികകാലത്തേക്കുണ്ടാവില്ലെന്ന സൂചനയായിരുന്നു ഇന്‍ട്രോഡക്ടറി പ്രൈസ് എന്ന ജാമ്യം. എന്തായാലും എക്‌സ് യു വിയുടെ വില അടുത്ത വര്‍ഷം ആദ്യ ദിവസം മുതല്‍ കൂടാന്‍ പോകുകയാണ്.

വില കൂട്ടുന്നതിന് മറ്റ് ചില കാരണങ്ങള്‍ കൂടി മഹീന്ദ്ര ചൂണ്ടിക്കാട്ടുന്നുണ്ട്. രൂപയുടെ അന്താരാഷ്ട്ര വിലയില്‍ വന്ന അപകര്‍ഷമാണ് അതിലൊന്ന്. ഇതുകൂടാതെ അസംസ്‌കൃത വസ്തുക്കള്‍ക്ക് പൊതുവില്‍ വില കൂടിയതായി മഹീന്ദ്ര ചൂണ്ടിക്കാട്ടുന്നു.

വിലയില്‍ വന്നിട്ടുള്ള വര്‍ധന ഇപ്രകാരമാണ്.

ഡബ്ലിയു6 പെസ് പതിപ്പ് - 30,000 രൂപ

ഡബ്ലിയു8 (2-ഡബ്ലിയു ‍ഡി) - 50,000 രൂപ

ഡബ്ലിയു8 (4-ഡബ്ലിയു ‍ഡി) - 55,000

ഇടയ്ക്ക് നിറുത്തിവെച്ച എക്സ് യു വി ബുക്കിംഗ് ജനുവരിയില്‍ മാത്രമേ പുനസ്ഥാപിക്കൂ.

English summary
Mahindra & Mahindra Ltd. (M&M), a part of the US $14.4 billion Mahindra Group, today announced that it would be raising the price of the XUV5OO from 1st January 2012.
Story first published: Thursday, December 29, 2011, 16:00 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark