വെന്‍റോ ഡീസല്‍ പുതുക്കി

Posted By:
Volkswagen Vento
ഫോക്സ്‍വാഗണ്‍ വെന്‍റോയുടെ ഉയര്‍ന്ന ഡീസല്‍ പതിപ്പിന് അധിക സവിശേഷതകള്‍ നല്‍കി പരിഷ്കരിച്ചു. ഫോക്സ്‍വാഗണ്‍ വെന്‍റോ ട്രന്‍ഡ്‍ലൈന്‍ പുതുക്കി പുറത്തിറക്കിയിരിക്കുന്നത് 9.77 ലക്ഷത്തിനാണ്.

സ്റ്റിയറിംഗ് മൗണ്ടഡ് നിയന്ത്രണങ്ങള്‍, ഓഡിയോ നിയന്ത്രണങ്ങള്‍, പാര്‍ക്കിംഗ് അസിസ്റ്റന്‍സ് സെന്‍സറുകള്‍, പുതിയ ആര്‍ സി ഡി 310 ഓഡിയോ സിസ്റ്റം, യു എസ് ബി ഇന്‍പുട്ട്, 4 സ്പീക്കര്‍ മ്യൂസിക് സിസ്റ്റം എന്നിവയാണ് ലഭ്യമായിട്ടുള്ള പുതിയ സവിശേഷതകള്‍.

ഡീസല്‍ വിപണിയില്‍ പുതുതായി സംഭവിച്ച ഉണര്‍വിനെ മുതലെടുക്കുവാന്‍ കമ്പനികള്‍ തമ്മില്‍ കടുത്ത മത്സരം തന്നെ നടക്കുകയാണ്. ഹ്യൂണ്ടായ് വെര്‍ണ ഫ്ലൂയിഡിക്, ഫോര്‍ഡ് ഫിയസ്റ്റ 2011, നിസ്സാന്‍ സണ്ണി, ഹോണ്ട സിറ്റി എന്നിങ്ങനെയുള്ള സെഡാന്‍ താരങ്ങളെ മറികടക്കാനുള്ള തത്രപ്പാടിന്‍റെ ഭാഗമാണ് പുതിയ നീക്കം.

പുതിയ സവിശേഷതകള്‍ കൂടുതല്‍ ഉപഭോക്താക്കളെ തങ്ങളിലേക്ക് ആകര്‍ഷിക്കും എന്നുതന്നെയാണ് ഫോക്സ്‍വാഗണിന്‍റെ പ്രതീക്ഷ.

English summary
Volkswagen Vento Top End Highline Re-Launched With New Feature.
Story first published: Sunday, November 13, 2011, 15:31 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark