ഫിയസ്റ്റ ഡിസ്കൗണ്ട് 75,000

Posted By:
To Follow DriveSpark On Facebook, Click The Like Button
Ford Fiesta
കാറുകള്‍ വിലകുറച്ചു വില്‍ക്കുന്നത് ഏതാണ്ടൊരു മത്സരം പോലെ ആയിട്ടുണ്ട്. ഒരു തവണ വിലകുറച്ചത് പോരാ എന്ന് തോന്നുന്നതാണ് ഇപ്പോഴത്തെ പ്രശ്നം. ഇത് തോന്നുന്നത് ഉപഭോക്താക്കള്‍ക്കല്ല, കാര്‍ നിര്‍മാതാക്കള്‍ക്കു തന്നെയാണ്!

ഫോര്‍ഡ് ഫിയസ്റ്റയുടെ കാര്യം തന്നെ നോക്കുക. ഒരു തവണ 50,000 രൂപ വില കുറച്ചതാണ്. അധികദിവസം കഴിഞ്ഞില്ല, വീണ്ടും വിലകുറയ്ക്കല്‍. ഇത്തവണ 75000 രൂപയാക്കി ഡിസ്കൗണ്ട് ഉയര്‍ത്തുകയാണ് ചെയ്തിരിക്കുന്നത്. എത്ര ഡിസ്കൗണ്ട് പ്രഖ്യാപിച്ചാലാണ് ആളുകളൊന്ന് തിരിഞ്ഞെങ്കിലും നോക്കുക?

പറഞ്ഞമാതിരി ഡീസല്‍ പതിപ്പിന് ഇപ്പോഴും ഡിസ്കൗണ്ടില്ല. വിറ്റുപോകാതെ കിടക്കുന്നത് പെട്രോള്‍ പതിപ്പുകളാണ്. ഇവയ്ക്ക് മാത്രമായി ഡിസ്കൗണ്ട് ഒതുങ്ങും. നിലവില്‍ പെട്രോള്‍ പതിപ്പിന്‍റെ വില 9.27 ലക്ഷം രൂപയാണ്.

പെട്രോള്‍ കാറുകള്‍ക്ക് പൊതുവിലുള്ള വിലക്കുറവും പെട്രോള്‍ എന്‍ജിനുകളുടെ മികവുമൊന്നും കാര്‍ വാങ്ങലുകാരെ ആകര്‍ഷിക്കുന്നില്ല. പെട്രോള്‍ വിലയുടെ വര്‍ധനയെ മാത്രം ആസ്പദിച്ചാണ് ഉപഭോക്താക്കള്‍ തീരുമാനമെടുക്കുന്നത്. ഇത്തരം കണ്ണടച്ചുള്ള തീരുമാനമെടുക്കലിന്‍റെ പ്രശ്നങ്ങളെക്കുറിച്ച് കാര്‍ നിര്‍മാതാക്കള്‍ ഉപഭോക്താക്കളെ ബോധവല്‍ക്കരിക്കാന്‍ ആദ്യഘട്ടത്തില്‍ ശ്രമിച്ചിരുന്നു. ഇപ്പോള്‍ ആ പരിപാടി നിറുത്തിയിരിക്കുന്നു. പെട്രോള്‍ പതിപ്പുകള്‍ മാത്രം വിപണിയിലെത്തിക്കുന്ന ഹോണ്ട പോലും ഇപ്പോളൊന്നും മിണ്ടുന്നില്ല. അടിച്ചവഴി വന്നില്ലെങ്കില്‍ പോണ വഴി അടിക്കുക!

English summary
Ford motors hiked discount on its sedan, Ford Fiesta. Now it is getting a whopping 75k discount.
Story first published: Tuesday, November 15, 2011, 14:55 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark