ഓട്ടോവിപണിയില്‍ നേരിയ ആശ്വാസം

Posted By:
Petrol
രാജ്യത്തെ എണ്ണക്കമ്പനികള്‍ പെട്രോള്‍ വില താഴ്ത്തി. ലിറ്ററിന് 1.90 കണ്ടാണ് വില താഴ്ത്തിയിരിക്കുന്നത്. എണ്ണക്കമ്പനികള്‍ക്ക് എണ്ണവിലനിശ്ചയിക്കാനുള്ള അധികാരം കേന്ദ്ര സര്‍ക്കാര്‍ നല്‍കിയതിന് 33 മാസങ്ങള്‍ക്കു ശേഷം ഇതാദ്യമായാണ് വിലകുറയ്ക്കല്‍ നടപടി വരുന്നത്.

ഈ കാലയളവിനിടയില്‍ പലതവണ എണ്ണവില ഉയര്‍ത്തിയതിനാല്‍ പണപ്പെരുപ്പ നിരക്ക് അസാധാരണമായി ഉയര്‍ന്നിരിക്കുകയാണ്. ഇതിനെ ചെറുക്കാനാണ് പുതിയ നീക്കമെന്ന് വിശദീകരണമുണ്ട്. രാജ്യത്തെമ്പാടും പ്രതിഷേധം ഉയരുന്നതിനാല്‍ കോണ്‍ഗ്രസ്സിനകത്തു നിന്നുള്ള സമ്മര്‍ദ്ദം മൂലമാണ് വില കുറച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

നവംബര്‍ 3നാണ് അവസാനത്തെ പെട്രോള്‍ വിലക്കയറ്റം ഉണ്ടായത്. അടിക്കടി പെട്രോള്‍ വില ഉയരുന്നത് രാജ്യത്തിന്‍റെ ഓട്ടോമൊബൈല്‍ വിപണിയില്‍ വന്‍ രാസമാറ്റങ്ങള്‍ക്ക് കാരണമായിരിക്കുകയാണ്. കുറച്ചുകാലം മുന്‍പ് വരെ പെട്രോള്‍ കാറുകള്‍ക്ക് പ്രിയമുണ്ടായിരുന്ന ഇന്ത്യന്‍ ഓട്ടോവിപണി ഇപ്പോള്‍ ഡീസല്‍ കാറുകളോട് ചായ്‍വ് കാണിക്കുകയാണ്. പെട്ടെന്നുണ്ടായ ഈ മാറ്റം കാര്‍ നിര്‍മാതാക്കളെ കടുത്ത പ്രതിസന്ധിയിലാണ് കൊണ്ടെത്തിച്ചിരിക്കുന്നത്.

പെട്രോളിന് വില കുറച്ചുവെങ്കിലും ഓട്ടോ വിപണിയിലെ ഡീസല്‍ പ്രിയത്തിന് മാറ്റമൊന്നും വരാന്‍ പോകുന്നില്ല എന്നുവേണം മനസ്സിലാക്കാന്‍. നിരവധി തവണ വില കൂട്ടിയതിന് ശേഷമാണ് ഒരു തവണയെങ്കിലും വില കുറയ്ക്കാന്‍ കമ്പനികള്‍ തയ്യാറായിരിക്കുന്നത്. ഇത്തരം നടപടികള്‍ അധികം പ്രതീക്ഷിക്കാന്‍ കഴിയില്ല എന്ന് ഉപഭോക്താക്കള്‍ ചിന്തിച്ചേക്കും.

English summary
Oil companies to slash petrol prices by Rs 1.90/litre Nov. 15th midnight.
Story first published: Tuesday, November 15, 2011, 18:58 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark