ബിഎംഡബ്ലിയു 20,000ാം കാറിറക്കി

Posted By:
BMW X3
അങ്ങനെ ബി എം ഡബ്ലിയുവും 20,000മത്തെ കാര്‍ പ്ലാന്‍റില്‍ നിന്നിറക്കി. ചെന്നൈയിലെ ശ്രീപെരുംപുത്തൂരുള്ള പ്ലാന്‍റില്‍ നിന്നാണ് ആഡംബര ബ്രാന്‍ഡിന്‍റെ നാഴികക്കല്ലായ കാര്‍ പുറത്തിറങ്ങിയത്. ഇന്ത്യന്‍ ആഡംബര വിപണിയിലെ ഒന്നാം സ്ഥാനക്കാരനാണ് ബിഎംഡബ്ലിയു.

ആഡംബരക്കാറുകള്‍ക്ക് വര്‍ധിച്ചു വരുന്ന ഡിമാന്‍ഡിന്‍റെ കൂടി ഫലമായാണ് 20,000 കാറുകള്‍ പുറത്തിറക്കാന്‍ ബിഎംഡബ്ലിയുവിന് സാധിച്ചത്. സംങ്ങതി വളരെ അഭിമാനകരമായ നേട്ടമാണെന്ന് കമ്പനി അറിയിക്കുന്നു. വിപണിയില്‍ ബിഎംഡബ്ലിയു ഉയരങ്ങളിലേക്ക് പായുന്നതിന്‍റെ ഒരടയാളക്കല്ലായി ഈ ദിനത്തെ ചെന്നൈ പ്ലാന്‍റ് മാനേജിംഗ് ഡയറക്ടര്‍ ‍ജോര്‍ഗന്‍ ഈഡന്‍ കാണുന്നു.

കമ്പനി അതിന്‍റെ നടപ്പുവര്‍ഷ വില്‍പനാ ലക്ഷ്യം കണ്ടെത്തിക്കഴിഞ്ഞു. മറ്റ് സെഗ്മെന്‍റുകളില്‍ വില്‍പനാ ലക്ഷ്യത്തിന്‍റെ ഏഴയലത്തുപോലും എത്താതെ കാര്‍ നിര്‍മാതാക്കള്‍ നട്ടം തിരിയുമ്പോളാണ് ബി എം ഡബ്ലിയു അടക്കമുള്ള കമ്പനികള്‍ ഈ നേട്ടം കൊയ്യുന്നതെന്നത് ശ്രദ്ധേയമാണ്.

English summary
BMW India hes been rolled out 20000th car from its Chennai plant in India.
Story first published: Friday, December 16, 2011, 15:20 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark