മിത്സുബിഷിയുടെ ഇന്ത്യന്‍ കാര്‍ മിറാഷ്

Posted By:
Mitsubishi Mirage
മിത്സുബിഷി ഇന്ത്യക്കായി ഒരു ഹാച്ച്ബാക്ക് ആലോചനയില്‍ മുഴുകുന്നതിനെപ്പറ്റി മുന്‍പ് ഞങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കോള്‍ട്ട് എന്ന പേരില്‍ വിപണിയിലെത്തും എന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ടോക്യോ മോട്ടോര്‍ ഷോയില്‍ അവതരിക്കാനിരിക്കുന്ന പുതിയ മിത്സുബിഷി ഹാച്ച്ബാക്ക് ഊഹങ്ങളില്‍ ചെറിയ മാറ്റത്തിന് നിര്‍ബന്ധിക്കുന്നു.

മിത്സുബിഷിയുടെ ഗ്ലോബല്‍ ഹാച്ച്ബാക്ക് പ്ലാറ്റ്ഫോമിലാണ് പുതിയ ഹാച്ച്ബാക്ക് പണിതിരിക്കുന്നത്. മിത്സുബിഷി മിറാഷ് എന്ന് പേര്. 2002ല്‍ ഉല്‍പാദനം നിറുത്തിയ ഈ ഹാച്ച്ബാക്കിന് ആധുനിക ഡിസൈന്‍ സവിശേഷതകളടക്കം നല്‍കി വലിയ മാറ്റങ്ങളോടെ പുതുക്കിയിരിക്കുകയാണ് കമ്പനി. തായ്‍ലന്‍ഡില്‍ ഉല്‍പാദനം നടത്തി ലോകമെമ്പാടുമുള്ള വിപണിയിലേക്ക് എത്തിക്കാനാണ് മിത്സുബിഷിയുടെ പ്ലാന്‍.

1 ലിറ്ററിന്‍റെ പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തിനുണ്ടാവുക. 2012 മാര്‍ച്ചോടെ ലോക വിപണിയെ ലക്ഷ്യമാക്കി പുറത്തിറങ്ങുന്ന മിത്സുബിഷി മിറാഷ് 30 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്ന് പറയപ്പെടുന്നു. 3.7 മീറ്ററാണ് വാഹനത്തിന്‍റെ നീളം. 5 പേര്‍ക്ക് സുഖമായിരുന്ന് യാത്ര ചെയ്യാനുള്ള സൗകര്യം ഈ കാറിനുണ്ടായിരിക്കും.

റീജനറേറ്റീവ് ബ്രേക്കിംഗ്, സ്റ്റാര്‍ട്-സ്റ്റോപ്, സി വി ടി സാങ്കേതികതയുള്ള ട്രാന്‍സ്മിഷന്‍ എന്നിവ ഈ കാറിന്‍റെ പ്രത്യേകതയാണ്.

English summary
Mitsubishi, has unveiled its all new Mirage hatchback.
Story first published: Wednesday, November 16, 2011, 14:26 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark