മഹീന്ദ്രയും യമഹയും ഒന്നിക്കുന്നു

Posted By:
Mahindra-Yamaha
മഹീന്ദ്രയും യമഹയും സംയുക്ത സംരംഭത്തിനൊരുങ്ങുന്നു. വിപണിയില്‍ ഇരുകൂട്ടര്‍ക്കുമുള്ള ശക്തിദൗര്‍ബല്യങ്ങള്‍ തിരിച്ചറിഞ്ഞ് വില്‍പന വര്‍ധിപ്പിക്കുന്നതിനുള്ള നീക്കം നടത്തുക എന്നതാണ് സംയുക്ത സംരംഭത്തിനു പിന്നിലെ തിയറി.

മഹീന്ദ്രയുടെ ഡീലര്‍ നെറ്റ്വര്‍ക്കുകളിലാണ് യമഹ കണ്ണുവെക്കുന്നത്. യമഹയുടെ പക്കലുള്ള ഇരുചക്രവാഹന സാങ്കേതികത മഹീന്ദ്രയ്ക്കും ഉപയോഗപ്പെടും. കൈനറ്റിക് ഹോണ്ടയെ വിലയ്ക്ക വാങ്ങി ഇരുചക്രവിപണിയിലേക്ക് കടന്നുവെങ്കിലും ആവശ്യമായ സാങ്കേതികത കൈവശമില്ലെന്ന പ്രശ്നത്തെ നേരിടുകയാണ്. ഡ്യൂറോ, റോഡിയോ, ഫ്ലൈറ്റ് എന്നിവയാണ് മഹീന്ദ്രയുടെ സ്കൂട്ടറുകള്‍.

ആഗോള വിപണിയില്‍ യമഹ സ്കൂട്ടറുകള്‍ നിലവിലുണ്ടെങ്കിലും ഇന്ത്യന്‍ സ്കൂട്ടര്‍ വിപണിയില്‍ യമഹയുടെ സാന്നിധ്യമില്ല. ഈ പ്രശ്നം പരിഹരിക്കാനുള്ള നീക്കങ്ങള്‍ നടക്കുകയാണ്. ചുരുക്കത്തില്‍ മഹീന്ദ്രയുടെ ഡീലര്‍ നെറ്റ്വര്‍ക്കുകള്‍ ലഭിക്കുന്നത് എന്തുകൊണ്ടും യമഹയ്ക്ക് ഗുണം തന്നെയാണ്.

സംയുക്ത സംരംഭത്തിന്‍റെ 51 ശതമാനം മഹീന്ദ്രയും 41 ശതമാനം ഓഹരി യമഹയും കൈവശം വെയ്ക്കും. ബാക്കി വരുന്ന ഓഹരി ഒരു മൂന്നാം കക്ഷി കൈവശം വെക്കും.

English summary
Mahindra and Mahindra and Yamaha have announced a new joint venture between the two companies in India.
Story first published: Thursday, November 17, 2011, 16:10 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark