നിസ്സാന്‍ ഡീസല്‍ പ്ലാന്‍റ് വരുന്നു

Posted By:
Nissan Sunny
നിസ്സാന്‍ ഇന്ത്യയില്‍ ഡീസല്‍ എന്‍ജിന്‍ പ്ലാന്‍റ് സ്ഥാപിക്കുന്നു. ചെന്നൈയിലെ ഒറഗഡം നിലവിലുള്ള റിനോ-നിസ്സാന്‍ വാഹന നിര്‍മാണ പ്ലാന്‍റിനോട് ചേര്‍ന്നായിരിക്കും പുതിയ പ്ലാന്‍റ് നിലവില്‍ വരിക. അടുത്ത വര്‍ഷം മുതല്‍ പ്ലാന്‍റ് പ്രവര്‍ത്തന സജ്ജമാകുമെന്നാണ് അറിയുന്നത്.

നിസ്സാന്‍ മൈക്ര ഡീസല്‍ എന്‍ജിനുമായി പുറത്തിറങ്ങുന്നുണ്ടെങ്കിലും ഇവ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുകയാണ് ചെയ്തുവരുന്നത്. ഡീസല്‍ എന്‍ജിനുകള്‍ ഇറക്കുമതി ചെയ്തു കിട്ടാനുള്ള താമസം പലപ്പോഴും കാത്തിരിപ്പ് സമയം കൂട്ടാറുമുണ്ട്. മാസങ്ങള്‍ക്കു മുന്‍പ് തന്നെ എന്‍ജിനുകള്‍ക്കുള്ള ഓര്‍ഡറുകള്‍ നല്‍കണമെന്നതാണ് പ്രശ്നം. ഈ പ്രശ്നത്തിനുള്ള പരിഹാരം കൂടിയാണ് പുതിയ പ്ലാന്‍റ്.

ഇന്ത്യന്‍ വിപണിയില്‍ ‍ഡീസല്‍ കാറുകള്‍ക്ക് വമ്പിച്ച ഡിമാന്‍റുള്ള സമയമാണി‍ത്. സണ്ണി, മൈക്ര എന്നീ വാഹനങ്ങള്‍ നിസ്സാന്‍റെ തുറുപ്പുചീട്ടുകളാണ്. മൈക്രയുടെ കയറ്റുമതിയാണ് നിസ്സാന്‍റെ ഇന്ത്യന്‍ നിലനില്‍പിനു തന്നെ ആധാരം. ഇക്കാരണങ്ങളാല്‍ ഡീസല്‍ പ്ലാ‍‍ന്‍റ് നിലവില്‍ വരുന്നത് എന്തുകൊണ്ടും ഗുണകരമായിരിക്കും കമ്പനിക്ക്.

പുതിയ നടപടി ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് മറ്റൊരു ഗുണം കൂടി കൊണ്ടുവരുന്നു. ഡീസല്‍എന്‍ജിന്‍ ഇറക്കുമതി ചെയ്യുമ്പോള്‍ വരുന്ന നികുതി നിസ്സാന്‍ കാറുകളുടെ വില വര്‍ധിപ്പിക്കുന്നുണ്ട്. പുതിയ പ്ലാന്‍റ് നിസ്സാന്‍ ഡീസല്‍ കാറുകളുടെ വില കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ജനുവരിയില്‍ നടക്കുന്ന ഓട്ടോ എക്സ്പോയില്‍ നിസ്സാന്‍ സണ്ണിയുടെ ഡീസല്‍ പതിപ്പ് കമ്പനി ലോഞ്ച് ചെയ്യും.

English summary
Nissan has announced plans to set up a diesel engine plant next to its car plant near Chennai.
Story first published: Saturday, November 19, 2011, 11:04 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark