സ്വിഫ്റ്റ് കാത്തിരിപ്പ് ഏപ്രില്‍ വരെ: മാരുതി

Maruti Suzuki Swift
ഒരു ലക്ഷം പേരാണ് മാരുതി സുസുക്കി വീട്ടുപടിക്കല്‍ വരുന്നതും കാത്തിരിക്കുന്നത്. പുതിയ സ്വിഫ്റ്റിന്‍റെ ലോഞ്ചോടു കൂടി സ്വിഫ്റ്റ് ബുക്കിംഗ് കുതിച്ചുയരുകയായിരുന്നു. ഈ കാത്തിരിപ്പ് എത്രകാലം? നിരവധി ഉപഭോക്താക്കള്‍ക്കുള്ളില്‍ ഉയരുന്ന ചോദ്യമാണിത്. കൃത്യമായ ഉത്തരം എവിടെയും ലഭ്യമല്ല. ഡീലര്‍മാരില്‍ നിന്നുള്ള മറുപടികളില്‍ പൂര്‍ണമായി ആശ്രയിക്കാന്‍ കഴിയുന്നുമില്ല. ഇക്കാരണത്താലാവണം മാരുതി നേരിട്ട് പ്രസ്താവനയുമായി രംഗത്തു വന്നിരിക്കുന്നത്.

അടുത്ത വര്‍ഷം മാര്‍ച്ച്-ഏപ്രില്‍ മാസത്തോടെ കാത്തിരിപ്പുകാരെ സമാധാനിപ്പിക്കാന്‍ കഴിയുമെന്നാണ് മാരുതി പറയുന്നത്. ജനുവരി മാസത്തോടെ മനെസറില്‍ പണി പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന മൂന്നാമത്തെ മാരുതി സുസുക്കി പ്ലാന്‍റില്‍ നിര്‍മാണം പൂര്‍ണമായ തോതില്‍ ആരംഭിക്കാനാവും. ഇതോടെ മാസം 18,000-20,000 സ്വിഫ്റ്റ് കാറുകള്‍ രണ്ട് പ്ലാന്‍റില്‍ നിന്നുമായി വിപണിയില്‍ എത്തിക്കാനാവും. ഇങ്ങനെ വരുമ്പോള്‍ നാലോ അഞ്ചോ മാസം കൊണ്ട് പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുമെന്നാണ് മാരുതി സുസുക്കിയുടെ ഉല്‍പാദന മാനേജിംഗ് എക്സിക്യുട്ടീവ് ഓഫീസര്‍ എം എം സിംഗ് പറയുന്നത്.

നിലവില്‍ പഴയ മനെസര്‍ പ്ലാന്‍റില്‍ നിന്ന് പുറത്തു വരുന്നത് 1200 യൂണിറ്റുകളാണ്. ട്രയല്‍ റണ്‍ നടക്കുന്ന പുതിയ പ്ലാന്‍റില്‍ നിന്നുള്ള 200 യൂണിറ്റുകള്‍ കൂടി ചേര്‍ത്താല്‍ ജനുവരിയോടു കൂടി രണ്ടാം പ്ലാന്‍റില്‍ നിര്‍മാണം തുടങ്ങിയാല്‍ മൊത്തം ഉല്‍പാദനം 2100 യൂണിറ്റ് ആയി ഉയരും. പുതിയ പ്ലാന്‍റില്‍ നിന്ന് 800-900 കാറുകളാണ് ദിനം പ്രതി പ്രതീക്ഷിക്കുന്നത്.

തൊഴില്‍ പ്രശ്നങ്ങളെ തുടര്‍ന്ന് കാര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അഞ്ച് മാസത്തോളമാണ് തടസ്സപ്പെട്ടത്.

Most Read Articles

Malayalam
English summary
As the Maruti Suzuki's Second Manesar line to be fully operational by January the backlog of Maruti Swift model would be cleared.
Story first published: Saturday, November 19, 2011, 15:09 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X