ഹ്യൂണ്ടായിയില്‍ സമരം

Posted By:
To Follow DriveSpark On Facebook, Click The Like Button
Strike
രാജ്യത്തിന്‍റെ വളരുന്ന ഓട്ടോ വിപണിയില്‍ സമരങ്ങളും വളരുകയാണ്. ജനറല്‍ മോട്ടോഴ്സ്, മാരുതി സുസുക്കി, ബോഷ് എന്നിങ്ങനെ സമരങ്ങള്‍ എല്ലാ കാര്‍ ഭീമന്മാര്‍ക്കുമുള്ളില്‍ വളരുകയാണ്. പുതിയ സമരത്തിന്‍റെ വാര്‍ത്ത വരുന്നത് ഇന്ത്യയുടെ ഓട്ടോ ഹബ്ബായ ചെന്നൈയില്‍ നിന്നാണ്. അമിതമായി പണിയെടുപ്പിക്കുന്ന ഹ്യുണ്ടായ് മോട്ടോഴ്സിന്‍റെ നയങ്ങള്‍ക്കെതിരെയാണ് തൊഴിലാളികള്‍ സമരവുമായി രംഗത്തു വന്നിട്ടുള്ളത്. സി ഐ ടി യു-വില്‍ അഫിലിയേറ്റ് ചെയ്ത ഹ്യൂണ്ടായ് മോട്ടോര്‍ ഇന്ത്യ എംപ്ലോയീസ് യൂണിനാണ് സമരത്തെ നയിക്കുന്നത്.

യൂണിയനുമായി ചര്‍ച്ചകള്‍ക്കൊന്നും മുതിരാതെ ഏകാധിപത്യപരമായി ജോലിഭാരം കൂട്ടുകയായിരുന്നു കമ്പനിയെന്ന് തൊഴിലാളികള്‍ ആരോപിക്കുന്നു. അസംബ്ലി ലൈനില്‍ ഇതുവരെ 30 തൊഴിലാളികള്‍ ചെയ്തു വന്നിരുന്ന ജോലി ഇനി 25 തൊഴിലാളികള്‍ ചെയ്യണമെന്നാണ് മാനേജ്‍മെന്‍റ് തീരുമാനം. തിങ്കളാഴ്ച മുതല്‍ തുടങ്ങിയ സമരം ഇപ്പോള്‍ ശക്തിയാര്‍ജ്ജിച്ചു വരികയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

മുമ്പത്തെ സമരത്തിന്‍റെ ഭാഗമായി കമ്പനി പിരിച്ചു വിട്ട തൊഴിലാളികളെ തിരിച്ചെടുക്കണമെന്നും തൊഴിലാളികള്‍ ആവശ്യപ്പെടുന്നുണ്ട്. അതേസമയം കമ്പനിയില്‍ പ്രശ്നങ്ങളൊന്നും ഇല്ലെന്നാണ് ഹ്യൂണ്ടായ് പറയുന്നത്. സമരം നടത്തുന്ന സംഘടനയെ കമ്പനി അംഗീകരിച്ചിട്ടില്ലെന്നും ഹ്യൂണ്ടായ് അറിയിച്ചു. കമ്പനി രൂപീകരിച്ച രാഷ്ട്രീയ രഹിത സംഘടനയെ മാത്രമേ അംഗീകരിക്കൂ എന്ന് ഹ്യൂണ്ടായ് വക്താവ് പറയുന്നു.

മനുഷ്യവിഭവ ശേഷിയെ വേരിയബിള്‍ കോസ്റ്റായി കണക്കാക്കുന്ന മാനേജ്‍മെന്‍റ് സിദ്ധാന്തങ്ങളുടെ പരാജയമാണ് ഇത്തരം സമരങ്ങളെന്ന് ടാറ്റ ഉടമസ്ഥതയിലെ താജ് ഗ്രൂപ് ഹോട്ടലുകളുടെ വൈസ് പ്രസിഡന്‍റായിരുന്ന വിഎസ് മഹേഷ് ചൂണ്ടിക്കാട്ടുന്നു. ഈ രീതി അമേരിക്കനാണ്. ഇന്ത്യന്‍ മാനേജ്‍മെന്‍റ് രീതി മനുഷ്വിഭവത്തെ ആസ്തിയായിട്ടാണ് കാണുന്നത്. ഈ കാഴ്ചപ്പാട് നഷ്ടപ്പെട്ടതാണ് മാരുതി മാനേജ്‍മെന്‍റിന്‍റെ പരാജയമെന്നും അദ്ദേഹം പറയുന്നു.

English summary
Workers at Hyundai Motor India moving for a strike to protest against increased work load in the shop floor.
Story first published: Monday, November 21, 2011, 17:27 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark