ഫോഴ്സ് 1000 കോടി നിക്ഷേപിക്കുന്നു

Force One
ഫോഴ്സ് മോട്ടോഴ്സ് ഇന്ത്യന്‍ വിപണിയില്‍ 1000 കോടി രൂപ നിക്ഷേപിക്കുന്നു. അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ നിക്ഷേപം പൂര്‍ത്തീകരിക്കും. പുതിയ ഉല്‍പന്നങ്ങള്‍ വിപണിയിലെത്തിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് നിക്ഷേപം. ഹൈദരാബാദില്‍ പുതിയ പാസഞ്ചര്‍ വാഹന ഷോറൂം തുറന്നതിനു ശേഷം സംസാരിക്കവെ ഫോഴ്സ് മോട്ടോഴ്സ് മാനേജിംഗ് ഡയറക്ടര്‍ പ്രസാന്‍ ഫിറോദിയയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഫോഴ്സ് വണ്‍ എസ് യു വിയുടെ പ്രവേശത്തിനു ശേഷം ഫോഴ്സിന്‍റെ ശ്രദ്ധ വലിയ തോതില്‍ പാസഞ്ചര്‍ വാഹനങ്ങളിലേക്ക് തിരിയുകയാണെന്ന് മറ്റ് ചില വാര്‍ത്തകള്‍ കൂടി ചേര്‍ത്തു വെക്കുമ്പോള്‍ മനസ്സാലാക്കാവുന്നതാണ്. ഫോഴ്സിന്‍റെ നിലവിലെ പങ്കാളിയായ മാന്‍ ട്രക്സിന് കമ്പനിയുടെ ട്രക്സ് ആന്‍ഡ് ബസസ് വിഭാഗം വിഭാഗത്തിന്‍റെ ഓഹരികള്‍ പൂര്‍ണമായും വിറ്റതായി ഫോഴ്സ് മോട്ടോഴ്സില്‍ നിന്ന് പ്രഖ്യാപനം വന്നിട്ടുണ്ട്. 950 കോടി രൂപയ്ക്കാണ് വില്‍പന നടന്നിരിക്കുന്നത്. ഈ തുകയാണ് പാസഞ്ചര്‍ വാഹന മേഖലയില്‍ നിക്ഷേപിക്കാന്‍ ഒരുങ്ങുന്നത്.

നിലവില്‍ ഫോഴ്സ് വണ്‍ എസ് യു വി മാത്രമാണ് ഫോഴ്സിന്‍റെ പാസഞ്ചര്‍ വാഹന സാന്നിധ്യം. ഫോഴ്സ് ട്രാക്സിനെ ഒരു പാസഞ്ചര്‍ വാഹനമാക്കി മിനുക്കിയെടുക്കാന്‍ താല്‍പര്യമുണ്ട് കമ്പനിക്ക്. പാസഞ്ചര്‍ വിപണിയില്‍ ശ്രദ്ധ നേടണമെങ്കില്‍ കൂടുതല്‍ വാഹനങ്ങളുടെ സാന്നിധ്യം ആവശ്യമാണ്. ഇതോടൊപ്പം വില്‍പനാശൃംഖലകള്‍ വര്‍ധിപ്പിക്കുകയും വേണം.

Most Read Articles

Malayalam
English summary
Force Motors, the leading Indian commercial vehicle manufacturer and the builder of the Force One premium SUV has announced plans to invest a whopping Rs.1000 crores in India in the next two years.
Story first published: Wednesday, November 23, 2011, 17:38 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X