കാറുവാങ്ങുവാന്‍ പുതുരീതികള്‍

Posted By:
മുന്‍കാലങ്ങളില്‍ വാഹനം വാങ്ങുന്നതിന് മുന്‍പ് ഉപഭോക്താക്കള്‍ നടത്തിയിരുന്ന റിസര്‍ച്ചുകള്‍ തുലോം പരിമിതമായിരുന്നു. മിക്കവാറും നാട്ടിലെ മെക്കാനിക്കിനെയാണ് അന്ന് കാര്യങ്ങള്‍ മനസ്സിലാക്കുന്നതിനായി ആശ്രയിച്ചിരുന്നത്. ഡീലര്‍മാര്‍ നല്‍കുന്ന വിവരങ്ങളും ബ്രോഷറുകളും വെച്ചുള്ള മനസ്സിലാക്കലുകളില്‍ കാര്യങ്ങള്‍ ഏതാണ്ട് അവസാനിക്കും. എന്നാല്‍ ഇന്നതല്ല സ്ഥിതി. ഇന്‍റര്‍നെറ്റിന്‍റെയും ഓട്ടോ മാഗസിനുകളുടെയും വരവ് ആളുകളുടെ റിസര്‍ച്ച് സാധ്യതകള്‍ വര്‍ധിപ്പിരിക്കുന്നു. ഇന്ന് ഒരു നാനോ കാര്‍ വാങ്ങാന്‍ പോകുന്നയാള്‍ പോലും അതിന്‍റെ സവിശേഷതകള്‍ മെഴ്സിഡസ് 7 സീരീസുമായി വരെ താരതമ്യം ചെയ്തിട്ടേ തീരുമാനമെടുക്കൂ എന്ന നില വന്നിട്ടുണ്ട്.

കാപ്‍ഗെമിനി എന്ന കമ്പനി ഈയിടെ നടത്തിയ പഠനം തെളിയിക്കുന്നത് സാങ്കേതിക സവിശേഷതകള്‍ ശ്രദ്ധിക്കുന്ന രീതി ഉപഭോക്താക്കളില്‍ വളര്‍ന്നുവരികയാണെന്നാണ്. എത്രവേഗത്തില്‍ എന്നു ചോദിച്ചാല്‍ സ്ഫോടനാത്മകമായി എന്ന് മറുപടി.

2011ല്‍ ഇത്തരത്തില്‍ റിസര്‍ച്ച് നടത്തിയ ഉപഭോക്താക്കളുടെ എണ്ണം 95 ശതമാനമായി ഉയര്‍ന്നു. 2012ല്‍ ഇത് 86 ശതമാനത്തിലായിരുന്നു. വളരുന്ന വിപണികളായ ബ്രസീല്‍, ഇന്ത്യ, ചൈന എന്നിവിടങ്ങളില്‍ ഈ മാറ്റം ദൃശ്യമാണ്.

സോഷ്യന്‍ നെറ്റ്‍വര്‍ക്കുകളുടെ പങ്കാണ് പ്രധാനമായി പഠനം ചൂണ്ടിക്കാട്ടുന്ന മറ്റൊരു കാര്യം. വാഹനം വാങ്ങുന്നതിനു മുന്‍പ് സോഷ്യന്‍ നെറ്റ്‍വര്‍ക്കിംഗ് സൈറ്റുകളില്‍ ഗമണ്ടന്‍ ചര്‍ച്ചകളാണ് ഉപഭോക്താക്കള്‍ നടത്തുന്നത്. ഇവിടെ വിദഗ്ധരുടെ സേവനം വളരെ എളുപ്പത്തില്‍ ചെലവൊന്നുമില്ലാതെ ലഭിക്കും എന്നതാണ് കാര്യം.

8000 പേരിലാണ് സര്‍വേ നടത്തിയത്. കാര്‍ ഓണ്‍ലൈന്‍ 11/12 എന്നാണ് പഠനത്തിന്‍റെ പേര്.

English summary
A recent survey shows that the internet and the social networking sites are influencing in consumers decision making processes.
Story first published: Friday, December 23, 2011, 14:53 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark