35.4 കിമി മൈലേജുള്ള അക്വ ലോഞ്ചി

Toyota Aqua
ലോകത്തിലെ ഏറ്റവും ഇന്ധനക്ഷമതയേറിയ ഹൈബ്രിഡ് കാറായ അക്വ ലോഞ്ച് ചെയ്തു. ടൊയോട്ട മോട്ടോര്‍ കോര്‍പാണ് അക്വയുടെ നിര്‍മാതാവ്. ജപ്പാനില്‍ അക്വ എന്ന പേരില്‍ വിപണിയിലെത്തുന്ന ഈ കാറിന് വിദേശവിപണികളില്‍ പ്രയസ് സി എന്നായിരിക്കും പേര്. 35.4 കിമിയാണ് ഈ വാഹനത്തിന്‍റെ മൈലേജ്.

നിലവില്‍ ഏറ്റവുമധികം മൈലേജ് നല്‍കുന്ന ഹൈബ്രിഡ് വാഹനം ടൊയോട്ടയുടെ തന്നെ പ്രയസ് ആണ്. 32 കിമിയാണ് പ്രയസിന്‍റെ മൈലേജ്. 1.5 ലിറ്ററിന്‍റെ പെട്രോള്‍ എന്‍ജിനും ഒരു ഇലക്ട്രിക് മോട്ടോറുമാണ് അക്വയില്‍ ഘടിപ്പിച്ചിരിക്കുന്നത്. അഞ്ച് പേര്‍ക്ക് യാത്ര ചെയ്യാവുന്ന സൗകര്യമാണ് വാഹനത്തിന്‍റെ ഉള്ളിലുള്ളത്.

ഹൈബ്രിഡ് മേഖലയില്‍ കടുത്ത മത്സരങ്ങളാണ് വളര്‍ന്നുവരാനിരിക്കുന്നത്. നിസ്സാനും ജനറല്‍ മോട്ടോഴ്സും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത കാറായ ലീഫ് വിപണിയില്‍ ലഭ്യമാണ്. ഷെവര്‍ലെയുടെ വോള്‍ട്ടും മാര്‍ക്കറ്റിലുണ്ട്.

മാസത്തില്‍ 12,000 യൂണിറ്റുകള്‍ വിറ്റഴിക്കുക എന്നതാണ് ടൊയോട്ടയുടെ ലക്ഷ്യം. ഇന്ത്യന്‍ നിലവാരത്തില്‍ ഏതാണ്ട് 13 ലക്ഷത്തോളം വിലവരും ഈ വാഹനത്തിന്.

Most Read Articles

Malayalam
English summary
Toyota Motor Corp on Monday launched the world's most fuel-efficient hybrid car Aqua.
Story first published: Tuesday, December 27, 2011, 13:47 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X