ഓടിവരുന്നു ഓഡി ക്യു3

Posted By:
audi q3
വാഹനപ്രേമികള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഓഡിയുടെ മിനി-എസ് യു വി ക്യൂ3-യുടെ ഉത്പാദനം ആരംഭിച്ചു. ഓഡി സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനമായ ക്യു7-ന്റെ ചെറിയ രൂപമായിരിക്കും ക്യു3. ബി എം ഡബ്ലിയു എക്‌സ്1-ന് ഒരു ബദല്‍ രൂപമായിത്തന്നെ ഓഡിയുടെ പുതിയ എസ് യു വിയെ കാണാവുന്നതാണ്.

സ്‌പെയിനിലെ മാര്‍ടൊറെല്‍ പ്ലാന്റിലാണ് ക്യു3 ഉത്പാദനം നടക്കുക. സീറ്റ് എന്ന ഓഡിയുടെ സഹോദരസ്ഥാപനവും ക്യു3 നിര്‍മ്മാണത്തില്‍ പങ്കാളിയാണ്. ഒരു വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം ഓഡ് ക്യു3 നിരത്തിലിറക്കുമെന്നാണ് കമ്പനിയുടെ പ്രഖ്യാപനം.

2011 അവസാനത്തിലോ 2012 ആദ്യത്തിലോ ഓഡി ഓടിയെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. രണ്ട് ടി എഫ് എസ് ഐ എന്‍ജിനുകളിലും ഒരു ടി ഡി ഐ ഡീസല്‍ എന്‍ജിനിലും ക്യു3 ലഭ്യമാകും. 7-സ്പീഡ് എസ്-ട്രോണിക് ഗിയര്‍ ട്രാന്‍സ്മിഷനാണ് എന്‍ജിനുകള്‍ക്കുള്ളത്. 25 ലക്ഷത്തിന്റെ പരിസരപ്രദേശങ്ങളിലായിരിക്കും ഓഡി ക്യു3യുടെ വില.

English summary
audi has started production of their much awaited mini-suv, the double downsized version of their flagship suv q7 – the q3
Story first published: Thursday, June 9, 2011, 13:22 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark