ഗോവയില്‍ ബി എം ഡബ്ലിയു ഡീലര്‍

Posted By:
To Follow DriveSpark On Facebook, Click The Like Button
bmw
ബി എം ഡബ്ലിയു ഗോവയില്‍ ഡീലര്‍ഷിപ്പ് തുറന്നു. ബവേറിയ മോട്ടോഴ്‌സ് ആണ് ഡീലര്‍. ഗോവയിലെ വെര്‍ണ ഇന്‍ഡസട്രിയല്‍ എസ്‌റ്റേറ്റിലാണ് ഷോറൂമും വര്‍ക്‌ഷോപ്പും സജ്ജീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഗോവയില്‍ നടന്ന ചടങ്ങില്‍ ബി എം ഡബ്ലിയു ഇന്ത്യ പ്രസിഡന്റ് പങ്കെടുത്തു.

ലോകനിലവാരത്തിലുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിത്തന്നെയാണ് ബവേറിയ ബി എം ഡബ്ലിയുവിനെ ഗോവയില്‍ എത്തിക്കുന്നത്. 18000 സ്ക്വയര്‍ഫീറ്റില്‍ പരന്നുകിടക്കുന്ന ഷോറൂമില്‍ അത്യാധുനിക സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഷോറൂമില്‍ എട്ട് കാറുകള്‍വരെ പ്രദര്‍ശിപ്പിക്കാനാവും. ദിവസം 28 കാറുകള്‍ സര്‍വ്വീസ് ചെയ്യാനുള്ള സൗകര്യങ്ങള്‍ സ്ഥാപനത്തിലുണ്ട്.

ഇന്ത്യയിലെ ലക്ഷ്വറി കാര്‍ സെഗ്മെന്റ് ബി എം ഡബ്ലിയുവിന്റെ നേതൃത്വത്തില്‍ തന്നെയാണുള്ളതെന്ന് ബി എം ഡബ്ലിയു ഇന്ത്യ പ്രസിഡന്റ് ഡോ. ആന്‍ഡ്രീസ് ഷാഫ് പറഞ്ഞു. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഡീലര്‍ഷിപ്പ് നെറ്റ്‌വര്‍ക്കുകള്‍ രാജ്യത്തെ പ്രധാന നഗരങ്ങളില്‍ തുറക്കുകയെന്നത് നിലവിലെ നേതൃത്വപരമായ മുന്നേറ്റത്തെ നിലനിര്‍ത്താന്‍ ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗോവ വളരെ ചെറിയ നഗരമാണെങ്കിലും രാജ്യത്തെ വേഗത്തില്‍ വളരുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ്.

ബവേരിയ മോട്ടോഴ്‌സ് തുറക്കുന്നത് ഇന്ത്യയിലെ 24-മത്തെ ബി എം ഡബ്ലിയു ഫെസിലിറ്റിയാണ്. ഗോവയിലെയും കൊങ്കണ്‍ മേഖലയിലെയും ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം ലഭ്യമാക്കുക എന്നതാണ് ബി എം ഡബ്ലിയു ലക്ഷ്യം വെക്കുന്നത്.

English summary
BMW has opened its dealership in Goa on 8th of June 2011 with its dealership Bavaria Motors
Story first published: Thursday, June 9, 2011, 14:44 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark