കാര്‍ പരസ്യങ്ങള്‍ കൂടുന്നു

ഇന്ത്യന്‍ വിപണിയില്‍ കാര്‍ നിര്‍മാതാക്കള്‍ ഇന്ന് പരസ്യങ്ങള്‍ നല്‍കുന്നതില്‍ ഇന്ന് മുന്‍പന്തിയിലാണ്. കടുത്ത മത്സരം പരസ്യങ്ങളുടെ എണ്ണം വളര്‍ത്തിയിരിക്കുന്നു. പരസ്പരം ചെളിവാരിയെറിയുന്ന തരത്തിലുള്ള പരസ്യങ്ങള്‍ പോലും പ്രത്യക്ഷപ്പെടുന്നു.
കാര്‍ ലോഞ്ചുകള്‍ അനുദിനം പെരുകി വരികയാണ്. 2012ല്‍ ഇന്ത്യന്‍ വിപണിയില്‍ ലോഞ്ചു ചെയ്യുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന വാഹനങ്ങളുടെ എണ്ണം 30 കവിഞ്ഞിട്ടുണ്ട്. 2012ല്‍ തന്നെ തീരുമാനമെടുത്ത് വിപണിയില്‍ എത്തിക്കാന്‍ സാധ്യതയുള്ള മോഡലുകള്‍ കൂടി കണക്കിലെടുത്താല്‍ സംഗതിയുടെ കിടപ്പുവശം ശരിക്കും മനസ്സിലാകും. കാര്‍ വിപണി വളരുകയാണ്. അന്തംവിട്ട നിലയില്‍.
ടെലിവിഷനിലും പത്രങ്ങളിലും കാണുന്നത് മഞ്ഞുമലയുടെ മുകള്‍ത്തട്ടു മാത്രമാണെന്ന് പറയേണ്ടി വരും. വലിയൊരു ഭാഗം ഇന്‍റര്‍നെറ്റ് എന്ന സമുദ്രത്തില്‍ ആണ്ട് കിടക്കുന്നു. കാര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ ഇന്‍റര്‍നെറ്റിനെ ആശ്രയിക്കുന്ന പ്രവണത കൂടി വരുന്നതാണ് ഈയിടെ നടന്ന പഠനങ്ങള്‍ തെളിയിക്കുന്നത്. ചൈന, അമേരിക്ക, ബ്രിസീല്‍ എന്നിവയ്ക്കൊപ്പം ഇക്കാര്യത്തില്‍ ഇന്ത്യന്‍ ഉപഭോക്താക്കളും മുമ്പിലാണ്.


Click it and Unblock the Notifications








