കാര്‍ ഇനി കടലിലും ഓട്ടാം

volkswagen aqua
വമ്പന്‍ ട്രാഫിക്കെന്നും റോഡ് ബ്ലാക്കായെന്നുമെല്ലാം ഒഴികഴിവ് പറയാന്‍ നോക്കരുത്. പറഞ്ഞാല്‍, 'ആ തൂതപ്പുഴ വഴിയിങ്ങ് പോരാമായിരുന്നില്ലേ' എന്ന് കേള്‍ക്കേണ്ടി വരും. വാര്‍ത്ത ഇതാണ്: കാര്‍ ഇനി പുഴയിലും ഓട്ടാം.

ഒരു ജര്‍മന്‍ കാര്‍ കമ്പനി നടത്തിയ മത്സരത്തിലാണ് ചില നവാഗത പ്രതിഭകള്‍ വെള്ളത്തില്‍ കാറോടിച്ചത്. ഒരു ചൈനീസ് ഓഫ് റോഡുമായി വരാനാണ് മത്സരാര്‍ത്ഥികളായ ഡിസൈനര്‍മാരോട് ആവശ്യപ്പെട്ടിരുന്നത്‌. അവര്‍ നീന്തുന്ന കാറുമായി വരുമെന്ന് ആരും പ്രതീക്ഷിച്ചില്ല. ഫോക്‌സ്‌വാഗനാണ് പുതിയ കാറിന്റെ നിര്‍മ്മാണത്തിനായി പണം മുടക്കിയത്. ഫോക്‌സ്‌വാഗണ്‍ അക്വ എന്ന പേരാണ് കാറിന് നല്‍കിയിരിക്കുന്നത്‌

ഈ വാഹനത്തിന് വെള്ളത്തിലും ഐസിലും റോഡിലും മികച്ച പ്രകടനം കാഴ്ച വെക്കാന്‍ കഴിയുമെന്നാണ് നിര്‍മ്മാതാക്കളുടെ വാദം.

ചുറ്റുമുള്ള എയര്‍ബാഗുകള്‍ ഒരു മോട്ടോറിന്റെ സഹായത്താല്‍ വീര്‍പ്പിക്കുകയാണ് വെള്ളത്തിലറങ്ങുന്നതിന്റെ ആദ്യപടി. മറ്റൊരു മോട്ടോര്‍ ഉപയോഗിച്ചാണ് ജലയാനത്തെ മുന്നോട്ട് നീക്കുന്നത്.

തങ്ങളുടെ കാര്‍ ഇനിയൊരു കാലത്ത് ലഭ്യമായ ഏറ്റവും മികച്ച സൂപ്പര്‍ കാറായി മാറുമെന്ന കാര്യത്തില്‍ നിര്‍മ്മാതാക്കള്‍ക്ക് സംശയം ഒട്ടുമില്ല.

ഒരു സ്‌പോര്‍ട്‌സ് കാറിന്റെ രൂപമാണ് കാറിനുള്ളത്. ഉയര്‍ന്ന ശേഷിയുള്ള നാല് ഫാനുകളും വെള്ളത്തില്‍ പൊങ്ങി നില്‍ക്കാന്‍ സഹായിക്കുന്ന എയര്‍ബാഗുകളുമെല്ലാം കാറില്‍ ഘടിപ്പിച്ചിരിക്കുന്നു. ഹൈഡ്രജന്‍ ഇന്ധന സെല്ലുകള്‍ ഉപയോഗിച്ചാണ് കാറിന്റെ പ്രവര്‍ത്തനം. അതായത് കരിമ്പുക ബഹിര്‍ഗ്ഗമനം ഇല്ലേയില്ല!

Most Read Articles

Malayalam
English summary
designers created a car that moves on water. created for a competition sponsored by the german car manufacturer
Story first published: Tuesday, June 14, 2011, 12:26 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X