വണ്ടി വാങ്ങിയാല്‍ ഇന്ധനം ഫ്രീ!

ജൂലൈ 1 മുതല്‍ 31 വരെയുള്ള ദിവസങ്ങളില്‍ കാര്‍ വാങ്ങുന്നവര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. പൂന്തോ, ലിനിയ എന്നീ മോഡലുകളുടെ പെട്രോള്‍ വേരിയന്‍റ് വാങ്ങുന്നവരില്‍ 20 പേര്‍ക്ക് ലക്കിഡ്രോയിലൂടെ പെട്രോള്‍ മോഡലിന്‍റെ അതേ വിലയ്ക്ക് ഡീസല്‍ മോഡല്‍ സ്വന്തമാക്കാന്‍ കഴിയും. മത്സരത്തില്‍ പങ്കെടുക്കാത്ത പെട്രോള്‍ മോഡല്‍ ഉടമകള്‍ക്ക് 6500 രൂപയുടെ ഇന്ധന കൂപ്പണ്‍, ഇന്‍ഷൂറന്‍സ് തുകയില്‍ കിഴിവ് എന്നിവ ലഭിക്കും.
ഡീസല്‍ വേരിയന്‍റ് ഉടമകള്‍ക്ക് 13,500 രൂപയുടെ വൗച്ചറാണ് ലഭിക്കുക. ലിനിയ ടി-ജെറ്റ് വാങ്ങുന്നവര്‍ക്ക് 1,00,000 രൂപയുടെ കിഴിവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.
ടാറ്റയുമായുള്ള പങ്കാളിത്തം ഏതാണ്ട് പാളിയതിനു ശേഷം വിപണിയില്‍ പിടിച്ചു നില്‍ക്കാന്‍ ഫയറ്റ് പാടുപെടുകയാണ്. കഴിഞ്ഞ മാസത്തില്‍ ഫിയറ്റ് ലിനിയ ആകെ വിറ്റുപോയത് 350 യൂണിറ്റുകള്‍ മാത്രമാണ്. പാലിയോ ഹാച്ച് ബാക്ക് വെറും ആറെണ്ണം. ഫിയറ്റ് 500 എന്നൊരു വാഹനം വിപണിയിലുണ്ടെന്നു പോലും ആര്‍ക്കുമറിയില്ല. കഴിഞ്ഞ മാസം ഒരെണ്ണം പോലും വിറ്റുപോയില്ല എന്നാണറിവ്.


Click it and Unblock the Notifications








