ഫോര്‍ഡ് വരും ഫോക്കസുമായി

ford focus
ഫോര്‍ഡിന്റെ അടുത്ത ഇന്ത്യന്‍ പരിപാടി എന്തായിരിക്കും എന്ന ചോദ്യത്തിന് കൗതുകം കുറവാണോ? എങ്കില്‍ ക്ഷമിക്കുക. കൗതുകമില്ലെങ്കിലും അല്‍പം കാര്യമുള്ളതു കൊണ്ട് ആ ചോദ്യത്തെ നമുക്ക് ഒഴിവാക്കാനാവില്ല. ആ കാര്യം ഇനിപ്പറയാം.

ഇന്ത്യന്‍ മാര്‍ക്കറ്റ് ആകാശം ലക്ഷ്യമാക്കി നീങ്ങുന്ന കാര്യം നമുക്കറിവുള്ളതാണല്ലോ. ഈയവസരം പരമാവധി മുതലെടുക്കാന്‍ അന്താരാഷ്ട്ര ഭീമന്മാര്‍ രാജ്യത്തേക്ക് വണ്ടി കയറുന്നതായും നമുക്കറിയാം. ഇങ്ങനെ വണ്ടി കയറിയെത്തിയവരുടെ കൂട്ടത്തിലെ പ്രമുഖനായ ഫോര്‍ഡിന് ചില പ്രത്യേക ലക്ഷ്യങ്ങളുണ്ടെന്ന് ഈയിടെ കമ്പനിയുടെ സി ഇ ഒ അലന്‍ മുള്ളെലി വ്യക്തമാക്കിയിരുന്നു. 2010-ഓടെ കമ്പനിയുടെ മൊത്തം വരുമാനത്തിന്റെ മൂന്നില്‍ ഒന്ന് ഏഷ്യ പസഫിക്കില്‍ നിന്നും ആഫ്രിക്കയില്‍ നിന്നുമായി സമ്പാദിക്കുക എന്നതാണ് ലക്ഷ്യം. നിലവില്‍ 15 ശതമാനം മാത്രമാണ് ഇവിടങ്ങളില്‍ നിന്നുള്ള വിറ്റുവരവ്.

ഇപ്പോള്‍ ആദ്യത്തെ ചോദ്യത്തിന്റെ പ്രസക്തി തിരിഞ്ഞു കിട്ടിയിരിക്കും. ഈ ചോദ്യത്തിന് ചില സൂചനകള്‍ വഴി നമൂക്ക് ഉത്തരം കിട്ടിയിട്ടുണ്ട്. അടുത്തതായി ഫോര്‍ഡ് രംഗത്തിറക്കാന്‍ പോകുന്നത് ഫോര്‍ഡ് ഫോക്കസ് ആയിരിക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്. 2012-ലായിരിക്കും ഇത് സംഭവിക്കുക. നിലവില്‍ ഫോര്‍ഡിന്റെ ഡി-സെഗ്മെന്റ് കാറുകള്‍ ഒന്നും തന്നെ ഇന്ത്യന്‍ വിപണിയില്‍ ഇല്ല. ടൊയോട്ടയുടെ കൊറോള ആള്‍ടിസ്, ഷെവ്രോലറ്റ് ക്രൂസ്, ഹോണ്ട സിവിക് എന്നിവയാണ് ഈ വിഭാഗത്തില്‍ വിപണിയിലുള്ളത്.

1.6 ലിറ്ററിന്റെ പെട്രോള്‍ എന്‍ജിന് 150 കുതിരശക്തിയുണ്ട്. 240 എന്‍ എം തകര്‍പ്പന്‍ ടോര്‍ക്കാണ് ഫോക്കസ് പ്രദാനം ചെയ്യുന്നത്. ഡീസല്‍ വേരിയന്റിന് 2 ലിറ്റര്‍ എന്‍ജിനാണുള്ളത്. 150 കുതിരശക്തിയും 270 എന്‍ എമ്മിന്റെ അന്തംവിട്ട ടോര്‍ക്കുമുണ്ട്.

Most Read Articles

Malayalam
English summary
The next big launch of ford arrive in the 2012 will be the Ford Focus Sedan, which Ford India will produce at it’s Chennai factory
Story first published: Monday, June 13, 2011, 10:07 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X