മെഴ്‌സിഡസ് എം-ക്ലാസ് അടുത്ത വസന്തഋതുവില്‍

mercedes benz
ഇന്ധനക്ഷമതയ്ക്കാണ് മെഴ്‌സിഡസ് മൂന്നാം തലമുറ എം-ക്ലാസ് എസ് യു വി പ്രാമുഖ്യം നല്‍കുകയെന്ന് കമ്പനിയുടെ വെളിപ്പെടുത്തല്‍. ഇന്ധന ഉപഭോഗക്ഷമതയില്‍ 25 ശതമാനത്തിന്റെ ശരാശരി പുരോഗതി ഉണ്ടായിരിക്കുമെന്നാണ് വാഗ്ദാനം. വളരെ കുറഞ്ഞ കാര്‍ബണ്‍ വാതക പുറന്തള്ളല്‍ മാത്രമേ ഉണ്ടായിരിക്കൂ എന്നും പറയപ്പെടുന്നു. കിലോമീറ്ററിന് 158 ഗ്രാം കരിമ്പുക മാത്രമേ വര്‍ഷിക്കുകയുള്ളൂ.

സ്ഥിരതയുള്ള ആള്‍ വീല്‍ ഡ്രൈവ് മറ്റൊരു ഉറപ്പാണ്. 70 ലിറ്ററിന്റെ വമ്പന്‍ ഇന്ധന ടാങ്കാണ് വേറൊരു പ്രത്യേകത. 720 മൈല്‍ താണ്ടുന്നതു വരെ പെട്രോള്‍ ബങ്ക് തെരഞ്ഞ് നടക്കേണ്ട. വേണമെങ്കില്‍ 93 ലിറ്ററിന്റെ ടാങ്കും ഘടിപ്പിക്കാം. 930 മൈല്‍ വരെ സ്വസ്ഥമായി സഞ്ചരിക്കാം.

62 മൈല്‍ വേഗതയിലെത്താന്‍ 9 സെക്കന്‍ഡ് മാത്രമാണ് എടുക്കുക. മുന്‍ പതിപ്പിനെക്കാള്‍ ചെറിയ വ്യതിയാനം വരുന്നതിന്റെ കാരണം ഇന്ധനരാഷ്ട്രീയം തന്നെയാണ്. രണ്ടാം തലമുറയില്‍ ഈ വേഗം കൈക്കൊള്ളാന്‍ 8.3 സെക്കന്‍ഡ് മാത്രമേ എടുത്തിരുന്നുള്ളൂ. യൂറോപ്യന്‍ രാഷ്ട്രങ്ങളിലെ എമിഷന്‍ നിയന്ത്രണ അനുകൂല നികുതി സംവിധാനം കൂടി കണക്കിലെടുക്കുമ്പോള്‍ ഈ കുറവൊരു കുറവേയല്ല.

മറ്റെല്ലാ കാര്യങ്ങളിലും മുന്‍തലമുറക്കാരന്റെ കൂടെത്തന്നെയാണ് മെഴ്‌സിഡസ് മുന്നാം തലമുറക്കാരനും നിലയുറപ്പിച്ചിരിക്കുന്നത്. 204 കുതിരകളുടെ എന്‍ജിന്‍ ശക്തി, 500 എന്‍ എം പരമാവധി ടോര്‍ക്ക്, മണിക്കൂറില്‍ 130 മൈല്‍ വേഗത.

വാഹനത്തിന്റെ വില ഇപ്പോഴും മെഴ്‌സിഡസ് പുറത്തുവിട്ടിട്ടില്ല. 2012-ലെ വസന്തഋതുവില്‍ മെഴ്‌സിഡസ് മൂന്നാം ബാല്യക്കാരന്‍ പുറത്തിറങ്ങുമെന്ന ഉറപ്പ് കമ്പനി നല്‍കുന്നുണ്ട്.

Most Read Articles

Malayalam
English summary
fuel efficiency is a primary focus for the new m-class, with the third generation of the mercedes
Story first published: Monday, June 13, 2011, 18:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X