മൊബൈല്‍ വെബ്‌സൈറ്റുമായി മെഴ്‌സിഡസ്

mercedes benz
നൂതനമായ ആശയങ്ങള്‍ അടിക്കടി അവതരിപ്പിച്ച് ഉത്തരാധുനികന്മാരുടെ ഹൃദയത്തില്‍ കസേരയിട്ട് കയറിയിരിക്കുന്നത് മേഴ്‌സിഡസ്സിന് ഒരു രസമാണ്. പുതു സാങ്കേതികതയോട് അഭിനിവേശമുള്ള ഒരു തലമുറയെ മൊത്തം മേഴ്‌സിഡസ് ഇങ്ങനെ കൂടെക്കൂട്ടുന്നു.

തങ്ങളുടെ നൂതനാശയങ്ങളുടെ കൂടയിലേക്ക് മെഴ്‌സിഡസ് ബെന്‍സ് ഇതാ ഒരു പൂവ് കൂടി നിക്ഷേപിച്ചിരിക്കുന്നു. മൊബൈല്‍-അനുകൂല വെബ്‌സൈറ്റ് എന്നതാണ് പുതിയ ആശയം. വിവിധ മൊബൈല്‍ പതിപ്പുകളിലൂടെ ആക്‌സസ് ചെയ്യാവുന്ന വിധത്തില്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ള ഇത്തരമൊരു സൈറ്റ് ഒരു ഇന്ത്യന്‍ ഓട്ടോ കമ്പനിക്കും നിലവില്‍ ഇല്ല. സ്മാര്‍ട്ട് ഫോണുകളും മറ്റും ഭരണം നടത്തുന്ന പുതുതലമുറയുടെ ലോകത്തേക്ക് ഏറ്റവുമെളുപ്പത്തില്‍ ഓടിയെത്താമെന്നതാണ് മെഴ്‌സിഡസ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.

ഒരു ഓണ്‍ലൈന്‍ കാര്‍ ഷോറൂം എന്നതാണ് സൈറ്റിനു പിന്നിലെ ആശയം. പിക്ചര്‍ ഗാലറികള്‍, ഉല്‍പ്പന്ന വിവരങ്ങള്‍, സാങ്കേതിക ഡാറ്റ തുടങ്ങിയവ സൈറ്റില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

മെഴ്‌സിഡസ് ബെന്‍സിന്റെ ആനുകാലിക പ്രതിച്ഛായ പ്രതിഫലിപ്പിക്കുന്നതാണ് പുതിയ മൊബൈല്‍ വെബ്‌സൈറ്റെന്ന് കമ്പനിയുടെ കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍ മാനേജര്‍ മനാസ് ധവാന്‍ പറയുന്നു. ഇന്ത്യയിലെ മറ്റേതൊരു വാഹന നിര്‍മ്മാതാവും നല്‍കുന്നതിലേറെ ഗുണമേന്‍മയോടെ സൈറ്റ് നിലകൊള്ളുമെന്ന് അദ്ദേഹം ഉറപ്പു നല്‍കുന്നു.

Most Read Articles

Malayalam
English summary
Mercedes-Benz India becomes the first car manufacturer in India to launch a mobile-optimized website
Story first published: Saturday, June 11, 2011, 12:38 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X