ടാറ്റ പ്രൈമ മൂന്ന് മോഡലുകള്‍ കൂടി

tata prima
ടാറ്റായില്‍ നിന്ന് മൂന്ന് മോഡല്‍ ട്രക്കുകള്‍ കൂടി വിപണിയിലേക്ക്. പ്രൈമ വിഭാഗത്തില്‍ പെടുന്ന ട്രക്കുകളാണ് വിപണിയില്‍ അവതരിപ്പിക്കാന്‍ തയ്യാറായിട്ടുള്ളത്. ഖനന-നിര്‍മ്മാണ മേഖലകളിലെ ആവശ്യങ്ങള്‍ക്കായി തയ്യാറാക്കിയതാണ് പുതിയ ട്രക്കുകളെന്ന് ടാറ്റ മോട്ടോഴ്‌സിന്റെ കമേഴ്‌സ്യല്‍ വിഭാഗം പ്രസിഡന്റായ രവീന്ദ്ര പിഷാരടി പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

ഈ മാസം പുറത്തിറക്കുന്ന മൂന്ന് മോഡലുകള്‍ കൂടാതെ മറ്റ് എട്ടോളം മോഡലുകള്‍ തയ്യാറായി വരുന്നുണ്ട്. ഈ സാമ്പത്തിക വര്‍ഷത്തില്‍ തന്നെ അവയും പുറത്തിക്കും.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ വാണിജ്യ വാഹന വിഭാഗത്തിന്റെ വളര്‍ച്ചാ നിരക്ക് 22 ശതമാനംകണ്ട് ഉയര്‍ന്നതായി പത്രക്കുറിപ്പ് വ്യക്തമാക്കി. തുടക്കം മന്ദഗതിയില്‍ ആയിരുന്നെങ്കിലും പ്രൈമാ മോഡലുകള്‍ സ്വീകരിക്കപ്പെട്ടു. കൂടുതല്‍ വിശ്വാസ്യത കൈവരിക്കാന്‍ പ്രൈമയ്ക്ക് സാധിച്ചതായും കുറിപ്പ് പറഞ്ഞു.

ജംഷഡ്പൂരിലെ ടാറ്റ പ്ലാന്റിലാണ് പ്രൈമ ഉല്‍പാദനം നടക്കുന്നത്. വര്‍ഷത്തില്‍ 55,000 യൂണിറ്റ് ശേഷിയാണ് പ്ലാന്റിനുള്ളത്. മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങളിലേക്കുള്ള പ്രൈമ കയറ്റുമതി വര്‍ധിച്ചിട്ടുണ്ട്.

Most Read Articles

Malayalam
English summary
Three models of Prima range of trucks are set to be introduced by Tata Motors
Story first published: Thursday, June 9, 2011, 15:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X