വോള്‍വോ മൃഗസംരക്ഷണത്തിന്

വോള്‍വോയുടെ വാഹനങ്ങളില്‍ (എസ് 60, വി 60, എക്‌സ്, സി 60 തുടങ്ങിയവയില്‍) നിലവില്‍ ഉപയോഗിച്ചുവരുന്ന, കാല്‍നടയാത്രക്കാര്‍ക്കുവേണ്ടിയുള്ള സുരക്ഷാ സങ്കേതം തന്നെയാണ് മൃഗസംരക്ഷണത്തിനും ഉപയോഗിക്കുക എന്ന് കമ്പനി വ്യക്തമാക്കുന്നു. റഡാര്‍, ക്യാമറ തുടങ്ങിയവ ഉപയോഗിച്ചാണ് മൃഗസാന്നിധ്യം തിരിച്ചറിയുക.
2020-ഓടെ വോള്‍വോ വാഹനങ്ങള്‍ മൂലമുള്ള ജീവാപായം പരമാവധി ഒഴിവാക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം. അപകട സ്ഥിതിവിവരങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് ഇത്തരമൊരു സംരംഭത്തിന്റെ പ്രാധാന്യം തങ്ങള്‍ക്ക് ബോധ്യപ്പെട്ടത്. കാല്‍നടയാത്രക്കാര്‍ക്കു വേണ്ടിയുള്ള സുരക്ഷാ സംവിധാനം ഒരുക്കിയതിനു ശേഷം മൃഗസംരക്ഷണത്തിലും ശ്രദ്ധിക്കണമെന്ന ആവശ്യം ഉയരാന്‍ തുടങ്ങിയതായി വോള്‍വോ പറയുന്നു.
മൃഗങ്ങള്‍ വാഹനാപകടങ്ങളില്‍ പെടുന്നത് ഏറെയും രാത്രികാലങ്ങളിലും അതിരാവിലെയുമാണ്. ശൈത്യകാലത്തും ഇത്തരം അപകടങ്ങള്‍ക്ക് സാധ്യത കൂടും. അതിനാല്‍ ഇത്തരം സാഹചര്യങ്ങളില്‍ നന്നായി പ്രവര്‍ത്തിക്കുന്ന സംവിധാനമാണ് ഉരുത്തിരിച്ചെടുക്കാനാമ് വോള്‍വോ ശ്രമിക്കുന്നത്.
വലിയ മൃഗങ്ങളുമായുള്ള കൂട്ടിയിടി ഒഴിവാക്കുക എന്നതാണ് ആദ്യമായി ലക്ഷ്യം വെയ്ക്കുന്നത്. ഇത്തരം കൂട്ടിയിടികള്‍ മനുഷ്യനും മൃഗത്തിനും ഒരുപോലെ ദോഷം ചെയ്യും എന്നതിനാലാണ് ഇത്.


Click it and Unblock the Notifications








