പ്രിമിയറിന്‍റെ ചെറു എസ്‍യുവി വിശേഷം

Posted By:
Premier Rio
ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായ ഏക ചെറു എസ് യു വിയായ പ്രീമിയര്‍ റിയോയുടെ 2012 മോഡല്‍ ഇക്കഴിഞ്ഞ എക്സ്പോയില്‍ ലോഞ്ച് ചെയ്യപ്പെട്ടു. വിപണിയില്‍ റിയോയ്ക്കെതിരായി ചില നീക്കങ്ങള്‍ വിപണിയില്‍ തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. മാരുതിയുടെ പുതിയ ചെറു എസ് യു വി കണ്‍സെപ്റ്റ് ഓട്ടോ എക്സപോയില്‍ അവതരിപ്പിക്കപ്പെട്ടു, ഫോര്‍ഡിന്‍റെ ഇക്കോസ്പോര്‍ട് എന്ന വാഹനവും എക്സ്പോയില്‍ അവതരിപ്പിച്ചു. ഇതിനിടയിലാണ് തങ്ങളുടെ വാഹനത്തിന് കൂടുതല്‍ സവിശേഷതകള്‍ പ്രദാനം ചെയ്തുകൊണ്ട് പ്രീമിയര്‍ വരുന്നത്.

ഒരു കാലത്ത് പ്രീമിയര്‍ പദ്മിനി എന്ന വാഹനവുമായി ഇന്ത്യന്‍ ജീവനാഡികളിലെ ഒഴുകി നടന്നിരുന്നു പ്രീമിയര്‍. ഫിയറ്റുമായുള്ള ആ പങ്കാളിത്തത്തിന്‍റെ ഓര്‍മകള്‍ മാത്രമാണ് ഇന്നുള്ളത്. അന്നത്തെ പ്രതാപമൊന്നും ഇന്ന് പ്രീമിയറിന് പറയാനില്ല. എങ്കിലും കമ്പനിയുടെ പുതിയ ശ്രമങ്ങള്‍ അഭിനന്ദിക്കേണ്ടതു തന്നെ.

ഒരു മികച്ച കാര്‍ വിപണിയിലെത്തിക്കുക എന്നത് എല്ലാവര്‍ക്കും ചെയ്യാവുന്ന കാര്യമല്ല. അത് എല്ലാവര്‍ക്കും പറഞ്ഞിട്ടുള്ള പണിയുമല്ല. ബജാജ് കാറുണ്ടാക്കിയതിന്‍റെ പുകില്‍ നമ്മളെല്ലാവരും കണ്ടു. ഓട്ടോറിക്ഷയ്ക്ക് നാല് ചക്രം പിടിപ്പിച്ചാല്‍ കാറാകുമോ എന്നാണ് രാജീവ് ബജാജിനോട് റിനോയുടെ പ്രതിനിധി ചോദിച്ചത്. ബജാജ് കാര്‍ കണ്ട് മൂക്കത്ത് വിരല്‍ വെച്ച് നില്‍ക്കുന്ന റിനോ പ്രതിനിധിയുടെ മുഖം ഇപ്പോളും മനസ്സില്‍ നിന്നങ്ങ് പോകുന്നില്ല. പക്ഷെ, പ്രീമിയറിന്‍റെ ശ്രമത്തെ അങ്ങനെ തള്ളിക്കളയാന്‍ ആര്‍ക്കും കഴിയില്ല.

എക്സ്റ്റീരിയറില്‍ ഏയ്റോഡൈനമിക്സ് കൂട്ടുവാന്‍ ആവശ്യമായ ചില നടപടികള്‍ റിയോ എടുത്തിട്ടുണ്ട്. ഇന്‍റീരിയറില്‍ ബിജ് നിറം പുരട്ടിയാണ് പുതിയ പതിപ്പ് വരുന്നത്. ഇത് ഇത്തിരി ആഡംബരം തോന്നിക്കാന്‍ കാരണമായിട്ടുണ്ട്.

English summary
Premier launched the facelifted variant of Rio Low Cost SUV at Delhi Auto Expo.
Story first published: Friday, January 13, 2012, 11:45 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark