മാരുതി കാറുകളുടെ വില ഉയര്‍ത്തി

രൂപയുടെ വില ഡോളറിനോടും യൂറോയോടും ഇടിഞ്ഞതിനെത്തുടര്‍ന്ന് എല്ലാ കാര്‍ നിര്‍മാതാക്കളും കാര്‍ വില ഉയര്‍ത്തുകയാണ്. വിദേശങ്ങളില്‍ നിന്നുള്ള ഘടകഭാഗങ്ങളുടെ ഇറക്കുമതി കൂടുതല്‍ ചെലവേറിയതാണ് ഈ വിലക്കയറ്റത്തിന് കാരണം. രണ്ട് മുതല്‍ മൂന്ന് ശതമാനം വരെയാണ് വിവിധ കാര്‍ നിര്‍മാതാക്കള്‍ നിരക്കുയര്‍ത്തുന്നത്.
ഡിസംബറില്‍ തന്നെ മാരുതി സുസുക്കി ഡീസല്‍ കാര്‍മോഡലുകളുടെ വില കയറ്റിയിരുന്നു. മാരുതിയുടെ വിലക്കയറ്റം 0.3 ശതമാനം മുതല്‍ 3.4 ശതമാനം വരെയെന്നാണ് അവര്‍ നല്‍കിയ പത്രക്കുറിപ്പ് പറയുന്നത്. 2,400 രൂപയ്ക്കും 17,000ത്തിനും ഇടയിലുള്ള കയറ്റം എന്ന് വിശദീകരണവും തന്നിട്ടുണ്ട്.
മാരുതി സുസുക്കി ഡിസൈറിന് മാത്രമാണ് വിലക്കയറ്റം ബാധിക്കാത്തത്. ഇതിന് കാരണം ഡിസൈറിന്‍റെ പുതിയ മോഡല്‍ അടുത്തു തന്നെ വിപണിയിലിറക്കാന്‍ ഉദ്ദേശിക്കുന്നതാവാം എന്ന് ഊഹിക്കപ്പെടുന്നു. നിലവിലെ ഡിസൈര്‍ പതുക്കെ വിപണിയില്‍ നിന്ന് പിന്‍ വലിയാനാണ് സാധ്യത.


Click it and Unblock the Notifications








