എസ്‍ബിഐ കാര്‍ ലോണ്‍ നിരക്കുയര്‍ത്തുന്നു

Posted By:
SBI
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡ്യ കാര്‍ ലോണുകളുടെ പലിശ നിരക്ക് ഇന്നു മുതല്‍ ഉയര്‍ത്തും. ഏതാണ്ട് 50 ബേസിസ് പോയിന്‍റ് നിരക്കിലാണ് നിരക്കുയര്‍ത്തല്‍ ഉണ്ടാവുക എന്നറിയുന്നു. വിശദാംശങ്ങള്‍ ബാങ്ക് ഉയന്‍ തന്നെ പ്രസിദ്ധപ്പെടുത്തും.

കാര്‍ ലോണ്‍ വിഭാഗത്തില്‍ മികച്ച വളര്‍ച്ചയാണ് 2011ല്‍ എസ് ബി ഐ പ്രകടിപ്പിച്ചിട്ടുള്ളത്. 25.25 ശതമാനമാണ് വളര്‍ച്ചാനിരക്ക്. 22,025 കോടി രൂപയുടെ വളര്‍ച്ചയാണ് 2010 സെപ്തംബറിനെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ ഉണ്ടായത്. റിസര്‍വ് ബാങ്ക് കണക്കനുസരിച്ച് ബാങ്കുകളുടെ കാര്‍ ലോണ്‍ പോര്‍ട്ട്ഫോളിയോ 86,877 കോടിയുടേതാണ്.

അതേസമയം ബാങ്കിന്‍റെ വാര്‍ഷിക വളര്‍ച്ചാനിരക്ക് കുറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. കാര്‍ വിപണിയില്‍ മാന്ദ്യം നിലനില്‍ക്കുന്നതിനാല്‍ നടപ്പ് വര്‍ഷം എസ് ബി ഐ കാര്‍ ലോണ്‍ വിഭാഗവും മാന്ദ്യത്തിലാണ് പ്രവര്‍ത്തിക്കുന്നത്.

കൂടുതല്‍... #car #കാര്‍ #ബിസിനസ്
English summary
State Bank of India (SBI) will hike the rate of interest in their car loan portfolio.
Story first published: Tuesday, January 17, 2012, 11:35 [IST]
Please Wait while comments are loading...

Latest Photos