മാരുതി തിരിച്ചുവരുന്നു

Posted By:
ആശ്വാസത്തിന്‍റെ നിശ്വാസം എന്നു കേട്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ മാരുതി സുസുക്കിയെ ഇപ്പോഴൊന്ന് ശ്രദ്ധിച്ചാല്‍ മതി. മാരുതി ഇപ്പോള്‍ പുറത്തു വിടുന്ന സംഗതിക്കാണ് പ്രസ്തുത വിശേഷണം ചേരുക. തുടര്‍ച്ചയായ ഏഴ് മാസത്തോളം വില്‍പനയിലും വരുമാനത്തിലും ഇടിവ് മാത്രമാണ് മാരുതി റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

ജനുവരി മാസത്തില്‍ 5.18 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയതാണ് ഈ നിശ്വാസത്തിന്‍റെ പിന്നിലുള്ള സങ്ങതി. കഴിഞ്ഞ മാസം 1,15,433 യൂണിറ്റാണ് വിറ്റഴിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ഇത് മാസം വിറ്റഴിച്ചത് 1,09,743 യൂണിറ്റാണ്. ‍2011 ഡിസംബര്‍ മാസത്തില്‍ മാരുതി സുസുക്കിയുടെ വില്‍പന 7.1 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരുന്നത്.

മാരുതിയുടെ കയറ്റുമതിയിലും ജനുവരിയില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. 54.34 ശതമാനമാണ് വളര്‍ച്ച. 9,321 യൂണിറ്റില്‍ നിന്ന് 14,386 യൂണിറ്റാണ് വര്‍ധനയുണ്ടായിരിക്കുന്നത്. അതേസമയം ആഭ്യന്തര വിപണിയിലെ മാത്രം കണക്കെടുത്താല്‍ 2.42 ശതമാനം മാത്രമാണ് വളര്‍ച്ചയുണ്ടായിരിക്കുന്നത്. തൊഴിലാളി സമരം, പെട്രോള്‍ വിലവര്‍ധന, തുടങ്ങിയ കെടുതികളില്‍ പെട്ട് നട്ടം തിരിയുകയായിരുന്ന കമ്പനി നേടിയിരിക്കുന്ന പുതിയ വളര്‍ച്ച തീര്‍ച്ചയായും നിര്‍ണായകമാണ്.

English summary
As per the sales reports of January 2012, the sales of Maruti Suzuki up by 5%.
Story first published: Wednesday, February 1, 2012, 17:14 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark