വെടിതടയാന്‍ ഓഡി എ8 സായുധകാര്‍!

Posted By:
Audi Armored A8 L Security Sedan
രാജ്യത്തെ വെടിക്കാരുടെ എണ്ണം കൂടി വരികയാണ്. ഇതിന് ആനുപാതികമായി വെടി കൊള്ളുന്നവരുടെ എണ്ണവും കൂടുന്നുണ്ട്. ഇങ്ങനെ വെടികൊള്ളാന്‍ യോഗ്യതയുള്ളവരുടെ ആവശ്യത്തിലേക്കായി ഓഡി ഇന്ത്യ പുതിയൊരു വാഹനം വിപണിയിലെത്തിക്കുന്നു. ഓഡി എ8 സായുധ ആഡംബരക്കാര്‍ എന്ന് ഇതിനെ വിളിക്കുക. അതിനുശേഷം വെടികൊള്ളുന്നവരുടെ പക്ഷത്ത് ശക്തമായി നിലകൊള്ളുന്ന ഓഡിയെ സ്തുതിക്കുക!

അകത്തുള്ള യാത്രക്കാരെ ഒരുവിധപ്പെട്ട ആക്രമണങ്ങളില്‍ നിന്നെല്ലാം രക്ഷിക്കാന്‍ പ്രത്യേകം തയ്യാര്‍ ചെയ്തതാണ് ഓഡി എ8 സായുധവാഹനം. രാഷ്ട്രീയക്കാര്‍, ബിസിനസ്സുകാര്‍, ഉന്നതരായ പ്രഫഷണലുകള്‍ എന്നിവരെ ലക്ഷ്യം വെച്ചാണ് ഈ വാഹനം ഇന്ത്യന്‍ വിപണിയിലെത്തിക്കുന്നത്. മേല്‍പ്പറഞ്ഞ വിഭാഗങ്ങളില്‍ പെട്ട വിഐപികളുടെ എണ്ണത്തില്‍ സാരമായ വര്‍ധന ഈയടുത്തകാലത്തായി ഉണ്ടായിട്ടുണ്ട്. ഇവരുടെ വെടിയേല്‍ക്കാനുള്ള യോഗ്യതയിലും സാരമായ വര്‍ധന വന്നിട്ടുണ്ട്.

ബി എം ഡബ്ലിയു, മെഴ്സിഡസ് ബെന്‍സ് എന്നീ കമ്പനികള്‍ സായുധ വാഹനങ്ങള്‍ ഇന്ത്യയില്‍ വിറ്റഴിക്കുന്നുണ്ട്. ഓഡി എ8 സെക്യൂരിറ്റി എന്ന സെഗ്മെന്‍റിലുള്‍പ്പെടുത്തിയാണ് ഓഡി പുതിയ ഉദ്യമത്തിന് തുടക്കമിടുന്നത്. ഈ വാഹനത്തിന്‍റെ വില അഞ്ച് കോടി രൂപയുടെ ചുറ്റുപാടില്‍ വരും. 2012ല്‍ തന്നെ കാര്‍ വിപണിയില്‍ ലഭ്യമാകും.

ഓഡിയുടെ ഈ സായുധ വാഹനത്തിന് എ കെ 47 മെഷിന്‍ ഗണ്ണുകളില്‍ നിന്നുള്ള ബുള്ളറ്റുകളെ പോലും തടഞ്ഞു നിര്‍ത്താനാവും! ഗ്രമേഡ് ആക്രമണങ്ങളിലും ഇവന്‍ കുലുങ്ങില്ല.

വിവരമറിഞ്ഞയുടനെ ഇന്ത്യന്‍ സര്‍ക്കാര്‍ വൃത്തങ്ങളില്‍ നിന്ന് ഇരുപതോളം അന്വേഷണങ്ങളാണ് എത്തിയിട്ടുള്ളത്. ഓര്‍ഡര്‍ അനുസരിച്ചാണ് കാര്‍ നിര്‍മാണം നടക്കുക. ഇക്കാരണത്താല്‍ അഞ്ചോ ആറോ മാസം വരെ കാത്തിരിക്കേണ്ടതായി വരും. അതുവരെയുള്ള വെടികളെല്ലാം എങ്ങനെയെങ്കിലും തടഞ്ഞു നിര്‍ത്തിക്കൊള്ളണം!

English summary
German carmaker Audi is planning to launch Armored A8 L Security Sedan in India very soon. This is aim to bag the demands of growing Indian business arena and political leaderships.
Story first published: Wednesday, February 1, 2012, 11:16 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark