മെഴ്സിഡസ് ബി-ക്ലാസ് ഇന്ത്യയിലേക്ക്

Posted By:
To Follow DriveSpark On Facebook, Click The Like Button
Mercedes Benz B-Class
ജര്‍മന്‍ കമ്പനികളാണ് ഇന്ത്യയുടെ ആഡംബര കാര്‍ വിപണിയെ ഭരിക്കുന്നത്. മെഴ്സ്, ബി എം ഡബ്ലിയു, ഓഡി എന്നീ കമ്പനികള്‍ പുതു വിപണി തന്ത്രങ്ങളും ഉല്‍പന്ന വൈവിധ്യങ്ങളുമായി വിപണിയെ ഉത്സവപ്പറമ്പാക്കിയിരിക്കുന്നു. ഇക്കൂട്ടരില്‍ മെഴ്സിഡസ് ബെന്‍സിന്‍റെ വിപണി നില എന്തുകൊണ്ടും ഭദ്രമാണെന്നു പറയാം. എന്നുവെച്ച് വെറുതെയിരിക്കുന്ന ശീലം ഈ ജര്‍മന്‍കാരനില്ല. ആക്രമിച്ചു കളിക്കുന്നതിലാണ് മെഴ്സിന് താല്‍പര്യം.

മെഴ്സിഡസിന്‍റെ എന്‍ട്രിലെവല്‍ ‍സെഡാനായ സി-ക്ലാസ്സിന് വില 30 ലക്ഷത്തിന്‍റെ ചുറ്റുപാടിലാണ്. ബ്രാന്‍ഡ് നിര്‍മിതിയുടെ പ്രധാനഘട്ടം മറികടന്നു കഴിഞ്ഞതിനാല്‍ ഇനിയും ഈ ഉയര്‍ന്ന വിലയില്‍ തുടക്കമിടേണ്ടതിന്‍റെ ആവശ്യകതയില്ലെന്നാണ് മെഴ്സിഡസ് തിരിച്ചറിയുന്നത്. ബി-ക്ലാസ് കാറിനെ ഇന്ത്യയിലേക്ക് കൊണ്ടു വരാന്‍ അനുയോജ്യമായ സമയം ഇതാണ്, ഇതാണ്!!!

എ-ക്ലാസ് ചെറുകാര്‍ കൊണ്ടുവരാനാണ് മെഴ്സിന്‍റെ പ്ലാനെന്ന് മുന്‍പ് ഊഹങ്ങള്‍ പരന്നിരുന്നത് ഡ്രൈവ്സ്പാര്‍ക് ശ്രദ്ധയില്‍ കൊണ്ടുവന്നിരുന്നു. എ-ക്ലാസ് പദ്ധതി ഉപേക്ഷിച്ചിട്ടില്ലെങ്കിലും തല്‍ക്കാലം ബി ക്ലാസ് വിപണിയിലെത്തിക്കുക എന്ന നിലപാടില്‍ മെഴ്സ് എത്തിയിരിക്കുന്നു.

മെഴ്സിഡസ് ബെന്‍സ് സി-ക്ലാസിന്‍റെ വില 20 ലക്ഷത്തിന്‍റെ പരിസരത്തലായിരിക്കും. പ്രസ്തുത മേഖലയില്‍ ഇടം പിടിച്ചിരിക്കുന്ന പ്രീമിയം കാര്‍ നിര്‍മാതാക്കളുടെ നെഞ്ചിടിപ്പ് കൂട്ടുന്ന വാര്‍ത്തയാണിത്. ഇന്ത്യയില്‍ ലഭ്യമാകുന്ന ഏറ്റവും വിലകുറഞ്ഞ മെഴ്സിഡസ് കാറായിരിക്കും ഇത്.

ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്കനുസൃതമായി കാറിന്‍റെ സസ്പെന്‍ഷന്‍ സംവിധാനം ഇണക്കിയെടുക്കാനുള്ള ശ്രമത്തിലാണ് മെഴ്സിഡസ് എന്നറിയുന്നു. 2 ലിറ്റര്‍ സിആര്‍ഡിഐ എന്‍ജിനായിരിക്കും ഈ വാഹനത്തിന്. 136 കുതിരശക്തി പകരുവാന്‍ ഈ എന്‍ജിന് സാധിക്കും.

English summary
While several reports had said earlier that the car Benz was considering was the A-Class small car, it is in fact the B-Class which is more likely to be seen in India soon.
Story first published: Thursday, February 9, 2012, 17:18 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark