ഫോക്സ് അപ് ഡീസല്‍ കണ്‍സെപ്റ്റ് (40 മൈലേജ്!)

Posted By:
Volkswagen Up!
ഫോക്സ്‍വാഗണ്‍ അപ്പിന്‍റെ ഇന്ത്യന്‍ ഉദ്ദേശ്യങ്ങളെ പറ്റി മുന്‍പ് പലപാട് പറഞ്ഞിട്ടുണ്ടല്ലോ. യൂറോപ്പില്‍ അപ് ഇറങ്ങിയതിനു ശേഷം നടക്കുന്ന സംഭവങ്ങള്‍ പലതും ഡ്രൈവ്‍സ്പാര്‍ക് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതൊരു ആഗോള മോഡലാണ്. ഇക്കാരണത്താല്‍ വളരെ ശ്രദ്ധാപൂര്‍വമായതും എന്നാല്‍ അഗ്രസ്സീവ് ആയതുമായ നീക്കം നടത്തേണ്ടത് അത്യാവശ്യമാണ്. ചെറുകാര്‍ സാങ്കേതികതയില്‍ ഫോക്സ്‍വാഗണ്‍ ഒരു പുലിയൊന്നുമല്ല. സുസുക്കിയില്‍ നിന്ന് ചിലതെല്ലാം പഠിച്ചെടുക്കാം എന്ന മോഹങ്ങള്‍ തകര്‍ന്നടിഞ്ഞത് ഈയിടെയാണ്. എങ്കിലും ചെറുകാര്‍ വിഭാഗത്തിലേക്ക് ഇറങ്ങി വന്നിരിക്കുകയാണ് ഫോക്സ് പുതിയ മോഡലായ അപ്പിലൂടെ.

യൂറോപ്പില്‍ നിന്നു വരുന്ന പുതിയ റിപ്പോര്‍ട്ടുകള്‍ കൗതുകമുണ്ടാക്കുന്ന ചിലത് പറയുന്നു. ഫോക്സ്‍വാഗണ്‍ അപ്പിന്‍റെ ഒരു ഡീസല്‍ കണ്‍സെപ്റ്റ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നു! ഇന്ത്യയില്‍ അടുത്തു തന്നെ ഇറങ്ങാന്‍ പോകുന്ന അപ്പിന്‍റെ ഡീസല്‍ കണ്‍സെപ്റ്റ് ഇന്ത്യക്കാരന്‍റെ മനസ്സില്‍ ഒന്നോ രണ്ടോ ലഡ്ഡു പൊട്ടിക്കും എന്നുറപ്പ്.

കഴിഞ്ഞ ദില്ലി എക്സ്പോയില്‍ ഫോക്സ്‍വാഗണ്‍ അവതരിപ്പിച്ച, 111 കിമി മൈലേജുള്ള എക്സ് എല്‍ 1 കണ്‍സെപ്റ്റിനെ ആദാരമാക്കിയാണ് അപ്പിന്‍റെ പുതിയ കണ്‍സെപ്റ്റ് നിര്‍മിച്ചിരിക്കുന്നത്. ഇലക്ട്രിക് പ്ലഗ് ഇന്‍ സംവിധാനവും ഡീസല്‍ എന്‍ജിനും ചേര്‍ന്നാണ് കാര്‍ പ്രവര്‍ത്തിപ്പിക്കുന്നത്. 800 സിസി എന്‍ജിനാണ് വാഹനത്തിനുള്ളത്. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍.

ഏതാണ്ട് 40 കിമിയാണ് അപ് ഹൈബ്രിഡ് കണ്‍സെപ്റ്റിന്‍റെ മൈലേജ്. 47 കുതിരകളുടെ ശേഷി പകരുന്ന ഡീസല്‍ എന്‍ജിനും 26 കുതിരകളുടെ ശക്തിയുള്ള ഇലക്ട്രിക് എന്‍ജിനും ചേര്‍ന്നു പ്രവര്‍ത്തിച്ചാണ് ഈ മൈലേജ് നേടുന്നത്.

English summary
Volkswagen unveiled a new concept of Volkswagen Up! small car based on the philosophy of XL1 concept.
Story first published: Friday, February 10, 2012, 14:33 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark