ഹ്യൂണ്ടായ് ഫ്ലൂയിഡിക് സൊനാറ്റ ലോഞ്ചിന്

Hyundai Sonata
ബുക്കിംഗ് അവസാനിപ്പിച്ച് ഒന്നു മാറി നിന്നതാണ് ഹ്യൂണ്ടായ് സൊനാറ്റ. വിപണിയിലെ മാറ്റങ്ങള്‍ക്കനുസരിച്ച് ഒന്നു പുതുക്കുക എന്നതായിരുന്നു ഉദ്ദേശ്യം. പ്രസ്തുത ഉദ്ദേശ്യസാധ്യത്തിനു ശേഷം ഇതാ സൊനാറ്റ വരുന്നു. മാര്‍ച്ച് 7ന് ലോഞ്ച് നടക്കുമെന്നാണ് അറിയുന്നത്.

പോയപാടെ തിരിച്ചു വരികയല്ല സൊനാറ്റ ചെയ്യുന്നത്. വലിയ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഹ്യൂണ്ടായിയുടെ ഫ്ലൂയിഡിക് ഡിസൈനിലേക്ക് ശരീരഭംഗി പരിവര്‍ത്തിപ്പിച്ചതാണ് എടുത്തു പറയേണ്ടത്.

കഴിഞ്ഞ ദില്ലി എക്സ്പോയില്‍ സൊനാറ്റയുടെ പുതുക്കിയ പതിപ്പ് അവതരിപ്പിച്ചിരുന്നു മികച്ച പ്രതികരണമാണ് ഉപഭോക്താക്കളില്‍ നിന്ന് പുതിയ വാഹനത്തിന് ലഭിച്ചത്.

പുതിയ വാഹനത്തില്‍ ഹെ‍ഡ്‍ലാമ്പുകള്‍ക്ക് ഡിസൈന്‍ മാറ്റം സംഭവിച്ചിട്ടുണ്ട്. 2.4 ലിറ്റര്‍ സിഡിഐ പെട്രോള്‍ എന്‍ജിനാണ് ഉപയോഗിച്ചിട്ടുള്ളത്. 198 കുതിരകളുടെ ശേഷി വാഹനത്തിനുണ്ട്. 250 എന്‍ എം ടോര്‍ക്ക്. 6 സ്പീഡ് മാന്യവ്‍ ട്രാന്‍സ്മിഷനാണ് എന്‍ജിന്‍ ശേഷി ചക്രങ്ങളിലെത്തിക്കുന്നത്.

പുതിയ സൊനാറ്റക്ക് 12-14 മൈലേജുണ്ട്. കീലെസ് സ്റ്റാര്‍ട്ട്, യുഎസ്ബി, ഓക്സ്-ഇന്‍ സപ്പോര്‍ട്ട് എന്നിവയുള്ള ഓഡിയോ സിസ്റ്റം. ലതര്‍ സീറ്റുകള്‍, ആറ് എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡ് സംവിധാനങ്ങള്‍ എന്നിവയും കാണാവുന്നതാണ്.

ഏതാണ്ട് 18 ലക്ഷത്തിന് ചുറ്റുപാടിലായിരിക്കും വാഹനത്തിന്‍റെ വില.

Most Read Articles

Malayalam
English summary
Hyundai Sonata's facelifted version launched in India. The new version of sonata comes up with the the famous fluidic sculpture design of Hyundai. The price of the SUV will be around 18 lakhs.
Story first published: Monday, February 13, 2012, 18:35 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X