ആസ്റ്റണ്‍ മാര്‍ട്ടിന്‍ വണ്‍ 77 ഇനി ഒന്നുമാത്രം

Aston Martin One 77
ബ്രിട്ടിഷ് കാര്‍ നിര്‍മാതാവായ ആസ്റ്റണ്‍ മാര്‍ട്ടിന്‍ ഇന്നുവരെ നിര്‍മിച്ചതില്‍ വെച്ചേറ്റവും ചെലവേറിയതും കരുത്തേറിയതുമായ സൂപ്പര്‍കാറാണ് വണ്‍ 77. പേരില്‍ത്തന്നെയുള്ള സൂചന വാഹനങ്ങളുടെ എണ്ണത്തെ കുറിക്കുന്നു. 77 കാറുകള്‍ മാത്രമാണ് ഈ എഡിഷനില്‍ പുറത്തിറക്കിയിട്ടുള്ളത്. പത്ത് കോടി രൂപയാണ് ഒരു കാറിന് വില! വാര്‍ത്ത ഇതൊന്നുമല്ല. 77 കാറുകളില്‍ 76 എണ്ണവും വെറും രണ്ട് വര്‍ഷത്തിനുള്ളില്‍. ഇനി അവശേഷിക്കുന്ന ഒന്ന് ആസ്റ്റണ്‍ മാര്‍ട്ടിനിന്‍റെ ലണ്ടന്‍ ഷോറൂമില്‍ ഇരിപ്പുണ്ട്, ആര്‍ക്കും വാങ്ങാം!

ഇന്ത്യന്‍ ആസ്റ്റണ്‍ മാര്‍ട്ടിന്‍ ഷോറൂം തുറന്നപ്പോള്‍ ഒരു വണ്‍ 77 കാര്‍ കൂട്ടത്തില്‍ ഇറക്കിയിരുന്നു. ആരെങ്കിലും വാങ്ങാതിരിക്കില്ല എന്നായിരുന്നു മനസ്സിലിരിപ്പ്. എന്നാല്‍ ബില്യണയര്‍മാര്‍ക്ക് കുറവൊന്നുമില്ലെങ്കിലും വണ്‍ 77 വാങ്ങാന്‍ ഒരുത്തനും വന്നില്ല. കാര്‍ വാങ്ങി ഗാരേജിലിട്ടാല്‍ പോരല്ലോ. റോഡിലിറക്കണ്ടേ. അതിന് റോഡെവിടെ? മുംബൈയിലെ തെരുവില്‍ വണ്‍ 77 കൊണ്ടിറക്കിയാല്‍ കാറിന്‍റെ അടിയിലേക്ക് പിന്നെ നോക്കേണ്ടതില്ല. മൂടിന്‍റെ കാര്യം നഗരത്തിലെ ഓട്ടോറിക്ഷകള്‍ നോക്കിക്കൊള്ളും.

വളരെക്കുറച്ച് പേര്‍ മാത്രമേ കാര്‍ കാണാന്‍ മുംബൈയില്‍ ഷോറൂമില്‍ എത്തിയിരുന്നുള്ളൂ. അവര്‍ പക്ഷെ കാര്‍ കാണാന്‍ വേണ്ടി മാത്രം വന്നവരായിരുന്നു. പണം കൈയിലുണ്ടെങ്കിലും ഈ കാര്‍ വാങ്ങിയാല്‍ പണി പാളും എന്നായിരുന്നു ചിലരുടെ നിലപാട്. പിന്നെയുള്ളത് ഈ നമ്മളാണ്. ഇത്തരം കാറുകളുടെ വീഡിയോ കണ്ടുള്ള നമ്മുടെ നെടുവീര്‍പ്പുകള്‍ വീണല്ലയോ ഈ മോണിറ്റര്‍ ഇങ്ങനെ കറുത്തുപോയത്....?

Most Read Articles

Malayalam
English summary
Aston Martin, the British carmaker which has built the One 77, its most luxurious, most powerful and most expensive super car, has already sold 76 of the total One 77's it has built in the past two years.
Story first published: Tuesday, February 14, 2012, 15:34 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X