പുതു കൊറോള ലോഞ്ചി; വിലക്കുറവോടെ
ടൊയോട്ടയുടെ 1.8 ലിറ്റര്‍ എന്‍ജിനാണ് ഈ വാഹനത്തിന് കരുത്ത് പകരുന്നത്. ചില സ്റ്റാന്‍ഡേര്‍ഡ് സവിശേഷതകളില്‍ വിട്ടുവീഴ്ചകള്‍ ചെയ്താണ് പുതിയ പതിപ്പിനെ വിലക്കുറവുള്ളതാക്കി മാറ്റിയിരിക്കുന്നത്. ഇന്ത്യന്‍ ഡി സെഗ്മെന്‍റ് വിപണിയിലെ ഏറ്റവും വിലക്കുറവുള്ള കാറായി ഇനി കൊറോളയെ പരിഗണിക്കാം എന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിച്ചിരിക്കുന്നു.
കൊറോളയുടെ പെട്രോള്‍ പതിപ്പിന് മാത്രമാണ് ഓട്ടോമാറ്റിക് ഗിയര്‍ ഉണ്ടാവുക. ഡീസല്‍ പതിപ്പില്‍ 6 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്സാണ് ഘടിപ്പിക്കുക.
കൊറോള ടോപ് എന്‍ഡ് പെട്രോള്‍ വേരിയന്‍റിലാണ് 1.24 ലക്ഷത്തിന്‍റെ വിലക്കുറവ് വന്നിരിക്കുന്നത്. രസകരമായ സംഗതി മാന്വല്‍ വേരിയന്‍റിനെക്കാള്‍ കുറഞ്ഞ വിലയില്‍ ഓട്ടോമാറ്റിക് വേരിയന്‍റ് ലഭിക്കും എന്നതാണ്. ബ്ലൂടൂത്ത് കണക്ടിവിറ്റി, ടച്ച്സ്ക്രീന്‍ ഡിവിഡി കണ്‍സോള്‍ എന്നിവ കൊറോള നിലനിര്‍ത്തിയിട്ടുണ്ട്.
ഓട്ടോമാറ്റിക് പതിപ്പില്‍ നിന്ന് എടുത്തു മാറ്റിയവയില്‍ പ്രധാനപ്പെട്ടത് ഇലക്ട്രിക് സീറ്റ് ആണ്. ലതര്‍ സീറ്റ് മാറ്റി ഫാബ്രിക് ആക്കിയിരിക്കുന്നു. സിനണ്‍ ഹെഡ്‍ലാമ്പ് മാറ്റി സാധാരണ ഹെഡ്‍ലാമ്പ് ഘടിപ്പിച്ചു. സ്റ്റോപ്/സ്റ്റാര്‍ട് ബട്ടണ്‍ ഒഴിവാക്കി.


Click it and Unblock the Notifications









