റിനോ ഡസ്റ്റര്‍ ബുക്കിങ് തുടങ്ങി

Posted By:
Renault Duster
ദില്ലി ഓട്ടോ എക്സ്പോയില്‍ അവതരിച്ച റിനോയുടെ ഡസ്റ്റര്‍ എസ് യു വിയുടെ ബുക്കിംഗ് ആരംഭിച്ചു. ലോഞ്ചിന് ഇനിയും മൂന്നുനാല് മാസം കടക്കേണ്ടതുണ്ട്. ജൂണിലാണ് ലോഞ്ച് നിശ്ചയിച്ചിരിക്കുന്നത്.

കഴ്ചയില്‍ കിടിലനാണ് ഈ വാഹനം. ഇന്ത്യന്‍ ഉപഭോക്താക്കളുടെ പ്രധാനപ്പെട്ട ഒരു വിഭാഗത്തെയാണ് ഈ വാഹനം ലക്ഷ്യം വെക്കുന്നത്. പത്ത് ലക്ഷത്തില്‍ താഴെയായിരിക്കും ഈ വാഹനത്തിന്‍റെ വില. മികച്ച സവിശേഷതകളാണ് വാഹനത്തിനകത്തും പുറത്തും റിനോ ലഭ്യമാക്കിയിരിക്കുന്നത്.

യുഎസ്‍ബി (ഓക്സ് ഇന്‍), ബ്ലൂടൂത്ത് കണക്ടിവിറ്റി

നാല് സ്പീക്കറുകള്‍

സാറ്റലൈറ്റ് ഓഡിയോ

ഫോണ്‍ നിയന്ത്രണം

കീലെസ് എന്‍ട്രി

റിയര്‍ ഡീഫോഗ്ഗര്‍

റിയര്‍ വൈപ്പര്‍ & വാഷര്‍

ഇലക്ട്രിക് മിറര്‍

റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍

ഫ്രണ്ട് ഫോഗ് ലാമ്പുകള്‍

ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗ്

എബിഎസ് വിത് ബ്രേക് അസിസ്റ്റ്

ഇബിഡി, എന്നീ സുരക്ഷാ സവിശേഷതകളും ഡസ്റ്ററിലുണ്ട്.

16 ഇഞ്ച് അലോയ് വീലുകളാണ് ഡസ്റ്ററില്‍ ഘടിപ്പിക്കുക. ക്രോം ഗ്രില്ലും ഉണ്ടായിരിക്കും. 1.6 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 105 കുതിരകളുടെ കരുത്തുള്ളതാണ്.

English summary
The Renault Duster's date with India has bee set. The affordable SUV from Renault which was unveiled at the 2012 Delhi Auto Expo will be launched commercially in the month of June. To add a twist to the launch story, Renault has already started receiving bookings for the Duster.
Story first published: Saturday, February 18, 2012, 10:05 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark