വണ്ടിവല; ഒരു ഫോര്‍ഡിയന്‍ പരിഹാരം

Posted By:
To Follow DriveSpark On Facebook, Click The Like Button
Communication
ലോകം 2050ല്‍ എത്തുമ്പോള്‍ എന്തു സംഭവിക്കും? നിശ്ചയമായും പ്രളയം സംഭവിക്കും എന്നായിരിക്കും ചില ദൈവശാസ്ത്രകാരന്മാരുടെ നിലപാട്. എന്നാല്‍ പ്രളയത്തെ പേടിയില്ലാത്ത ബില്‍ ഫോര്‍ഡ് ജൂനിയര്‍ 2050ലെ ലോകത്തിന്‍റെ ബ്ലൂപ്രിന്‍റ് നിര്‍മിക്കുന്ന തിരക്കിലാണ്.

ജൂനിയര്‍ ഫോര്‍ഡിന്‍റെ മുത്തച്ഛന്‍ ഫോര്‍ഡിനെ പറഞ്ഞാല്‍ അറിയും. ഹെന്‍ട്രി ഫോര്‍ഡ് എന്ന ഈ പുള്ളി ആയ കാലത്ത് ഒരു കാഞ്ഞ പുള്ളിയായിരുന്നു. ആന്‍റിസെമറ്റിക് നിലപാടുകളുടെ പേരില്‍ പ്രശസ്തനായ ഇദ്ദേഹം സ്വന്തം ഉടമസ്ഥതയിലുള്ള പത്രത്തിലൂടെ തന്‍റെ നിലപാടുകള്‍ക്ക് പ്രചാരം നല്‍കി. എന്തായാലും ഒന്നാം ഫോര്‍ഡും രണ്ടാം ഫോര്‍ഡും ഇന്നത്തെ ജൂനിയര്‍ ഫോര്‍ഡുമെല്ലാം ഓട്ടോമൊബൈല്‍ വ്യവസായത്തെ വിപ്ലവവല്‍ക്കരിച്ചവരാണ്.

ലോകം 2050ല്‍ എത്തുമ്പോളേക്ക് 900 കോടിയെങ്കിലും ജനങ്ങളാല്‍ നിബിഡമായിത്തീരും എന്നു നമുക്കറിയാം. സമാനമായ രീതിയിലുള്ള വളര്‍ച്ച വാഹനങ്ങള്‍ക്കുമുണ്ടായിരിക്കും. നിലവില്‍ 100 കോടി വാഹനങ്ങളാണ് ലോക നിരത്തുകളില്‍ ഉള്ളത്. ഇത് ഒരു 400 കോടിയെങ്കിലുമായി വളരും. അന്നത്തെ ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നായി ട്രാഫിക് കുരുക്കുകള്‍ മാറുമെന്നാണ് ഫോര്‍ഡ് ചൂണ്ടിക്കാട്ടുന്നത്. ബാഴ്സിലോണയില്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ്സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വരും കാലത്ത് ട്രാഫിക് പ്രശ്നം ഒരു മനുഷ്യാവകാശപ്രശ്നമായി മാറുമെന്നും ഫോര്‍ഡ് മുന്‍കൂട്ടിക്കാണുന്നു.

ഇതിനുള്ള ഏക പരിഹാരം ടെലികമ്മ്യൂണിക്കേഷന്‍ കമ്പനികള്‍ കാര്‍ കമ്പനികളുമായി യോജിച്ച് പ്രവര്‍ത്തിക്കുകയാണെന്ന് ഫോര്‍ഡ് അറിയിക്കുന്നു. വരും കാലത്ത് കാറുകള്‍ തമ്മിലുള്ള സംവാദം വളരെ കാര്യക്ഷമമായിരിക്കണം. റോഡിലെ പ്രശ്നങ്ങള്‍ കാറുകള്‍ തമ്മില്‍ തമ്മില്‍ പറഞ്ഞുതീര്‍ത്തോളണം. വളരെ വര്‍ധിതമായ തോതില്‍ സംഗതി നടപ്പിലാവണം. ഇത് ട്രാഫിക് കുരുക്കുകള്‍ ഒഴിവാക്കാന്‍ ഉപകാരപ്പെടുമെന്ന് ഫോര്‍ഡ് ചൂണ്ടിക്കാണിക്കുന്നു. 2025 ആകുമ്പോഴേക്ക് കാറുകള്‍ തമ്മിലുള്ള സംവാദം മിക്കവാറും പൂര്‍ണമായി സ്ഥാപിക്കപ്പെടുമെന്ന് ഫോര്‍ഡ് പറഞ്ഞു.

പൊതു, സ്വകാര്യ, വ്യക്തിഗത വാഹനങ്ങളെല്ലാം പരസ്പരം ഇന്‍റര്‍നെറ്റ് വഴി ബന്ധിക്കപ്പെടണം. സൈക്കിളുകളും ബസ്സുകളും കാറുകളുമെല്ലാം. സമയത്തിന്‍റെ ഉപഭോഗം, കരിമ്പുക നിര്‍ഗമനം, ഊര്‍ജ്ജ ഉപയോഗം എന്നിവ ഇതുവഴി കുറയ്ക്കാനാവും. അതേസമയം ഈ പ്രശ്നത്തിന് പരിഹാരമായി പൊതുവില്‍ ഉയര്‍ത്തപ്പെടുന്ന പൊതുഗതാഗത സംവിധാനം മികവുറ്റതാക്കുക എന്ന ആശയത്തെക്കുറിച്ച മൂപ്പരൊന്നും പറഞ്ഞില്ല. ഫോര്‍ഡാരാ മോന്‍!

English summary
Bill Ford Jr, the executive chairman of Ford Motor Company depicts the communication systems to be used in the coming world of transports. He emphasizes on the need to network all vehicles in a massive scale to reduce the traffic jams that the world is going to be witnessed.
Story first published: Wednesday, February 29, 2012, 15:59 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark