ഹ്യൂണ്ടായ് ഐ20 ഫ്ലൂയിഡിക് സുന്ദരി

Posted By:
Hyundai i20
ഹ്യൂണ്ടായിയുടെ ഫ്ലൂയിഡിക് ഡിസൈന്‍ ജനപ്രിയമായിക്കഴിഞ്ഞു. ഫ്ലൂയിഡിക് വെര്‍ണയ്ക്ക് പിന്നാലെ വന്ന ചെറുകാറായ ഹ്യൂണ്ടായ് ഇയോണും ഫ്ലൂയിഡിക് ശരീരസൗന്ദര്യം സ്വന്തമാക്കിയിരുന്നു. ഹ്യൂണ്ടായ് ഐ20ക്ക് ഇതേ സൗന്ദര്യം പകര്‍ന്നു നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ പ്ലാന്‍റിനകത്ത് നടന്നുവരികയായിരുന്നു. പലപ്പോഴും നിരത്തുകളില്‍ മൂടിക്കെട്ടിയ നിലയില്‍ ഇവളെ ഓട്ടോ പപ്പരാസികള്‍ കണ്ടുമുട്ടുകയുണ്ടായി. ചാഞ്ഞും ചെരിഞ്ഞും ചിത്രങ്ങളെടുത്തിട്ടും ആ സൗന്ദര്യം ഇന്നേവരെ ക്യാമറകള്‍ക്ക് പിടികൊടുത്തിരുന്നില്ല. ഒടുവില്‍ ഹ്യൂണ്ടായ് തന്നെ ചിത്രങ്ങള്‍ പുറത്തുവിട്ട് സഹായിച്ചിരിക്കുന്നു.

ഫ്ലൂയിഡിക് സൗന്ദര്യശാസ്ത്രം വളരെ ഉദാരമായിത്തന്നെ ഐ20യില്‍ ഉപയോഗിക്കപ്പെട്ടതായി മനസ്സിലാക്കണം. ഹെഡ്‍ലാമ്പുകള്‍ മുന്‍ പതിപ്പിനെക്കാള്‍ സ്ലിം ആയിട്ടുണ്ട്. ഫോഗ് ലാമ്പുകളുടെ ഡിസൈനും മാറിയിട്ടുണ്ട്. റിയര്‍ ബംബറുകള്‍ പുതിയതാണ്. റിയര്‍ ലാമ്പുകള്‍ക്കും പുതിയ സൗന്ദര്യം കൈവന്നിരിക്കുന്നു.

അലോയ്കള്‍ പുതിയ രൂപം കൈക്കൊണ്ടിട്ടുണ്ട്. മുന്‍വശത്ത് നല്‍കിയിരുന്ന എഫ്1 ശൈലിയിലുള്ള നോസ് എടുത്തുമാറ്റി ഒഴുക്കനാക്കിയിട്ടുണ്ട്.

English summary
Hyundai officially revealed its i20 facelift 2012 photos. The car has got a few changes as per the Fluidic Sculpture design philosophy.
Story first published: Saturday, March 3, 2012, 18:10 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark