മിത്സുബിഷി ഗ്ലോബല്‍ ചെറുകാര്‍ ഇന്ത്യയിലേക്ക്

Posted By:
മിത്സുബിഷി പജീറോ സ്പോര്‍ട് വിപണിയില്‍ എത്തിയത് ഇന്നലെയാണ്. പജീറോ അടക്കമുള്ള വാഹനങ്ങള്‍ മിത്സുബിഷിക്ക് പ്രീമിയം വിപണിയില്‍ തരക്കേടില്ലാത്ത കുതിരശക്തി നല്‍കുന്നുണ്ട്. എന്നാല്‍ ഇന്ത്യയില്‍ വളരെ നിര്‍മായകമായ വോള്യം വിപണിയില്‍ മിത്സുബിഷി ഇന്ന് ഒന്നുമല്ല. ഈ കുറവ് പരിഹരിക്കപ്പെടണം എന്ന് കമ്പനി തീരുമാനിച്ചിട്ടുള്ളതാണ്. മിറാഷ് ആണ് അതിനുള്ള പോംപഴി. ഈ പോംവഴി ഇന്ത്യയിലേക്കുള്ള വരുംവഴിയിലാണ്.

പജീറോ സ്പോര്‍ട് ലോഞ്ചുന്നതിനിടയ്ക്ക് മിത്സുബിഷി വ്യക്തമാക്കിയ ചില വസ്തുകള്‍ ഇന്ത്യന്‍ വിപണിയിലെ അവരുടെ സ്വപ്നം തരക്കേടില്ലാത്തതാണെന്ന് കാണിക്കുന്നു. കമ്പനിയുടെ ഗ്ലോബല്‍ ഹാച്ച്ബാക്ക് ആയ മിറാഷ്, കോപാക്ട് ക്രോസ്സോവറായ എഎസ്എക്സ്/ആര്‍വിആര്‍ എന്നീ വാഹനങ്ങളാണ് കമ്പനിയുടെ ഭാവി പരിപാടിയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

അതേസമയം ഈ വാഹനങ്ങള്‍ എന്ന് ഇന്ത്യയില്‍ എത്തിച്ചേരുമെന്നത് സംബന്ധിച്ച് വ്യക്തതയൊന്നും ആയിട്ടില്ല.

1.2 ലിറ്റര്‍ 3 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്‍ ആയിരിക്കും മിറാഷിനുണ്ടായിരിക്കുക എന്ന് ഊഹിക്കപ്പെടുന്നു. സ്റ്റാര്‍ട്-സ്റ്റോപ് സാങ്കേതികതയും ബ്രേക് എനര്‍ജി റീജനറേഷനും അടങ്ങിയ ഈ എന്‍ജിന്‍ 20 കിമി മൈലേജ് നല്‍കുന്നതാണ്.

എഎസ്എക്സ് ക്രോസ്സോവറില്‍ 1.8 ലിറ്റര്‍ എന്‍ജിനാണുള്ളത്. 140 കുതിരകള്‍ ഇന്‍റെയുള്ളില്‍ ഒളിച്ചിരിക്കുന്നു.

English summary
Mitsubishi's global small car is on the way to Indian market. In a bid to make their presence more aggressive, it seems to get more products from Mitsubishi for India. The company officially revealed that the ASX/RVR compact crossover also will come to India.
Story first published: Tuesday, March 13, 2012, 13:12 [IST]
Please Wait while comments are loading...

Latest Photos