വെന്‍റോ മിഡ്‍ലെവല്‍ ഡീസല്‍ ലോഞ്ചി

Posted By:
Volkswagen Vento
ഫോക്സ്‍വാഗണ്‍ വെന്‍റോയ്ക്ക് മിഡ് ലെവല്‍ ഡീസല്‍ പതിപ്പ് പുറത്തിറങ്ങി. 8.56 ലക്ഷമാണ് വില(ദില്ലി എക്സ്ഷോറൂം). രണ്ട് വര്‍ഷം മുമ്പാണ് ചെട്രോള്‍ പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്തത്.

സ്കോ‍ഡയുടെ റാപിഡ് സെഡാന്‍ വിപണിയില്‍ മികച്ച പ്രകടനം നടത്തുന്നതിന്‍റെ വെളിച്ചത്തിലാണ് ഫോക്സ്‍വാഗണിന്‍റെ പുതിയ നീക്കത്തെ കാണേണ്ടത്. വെന്‍റോയെ മറികടന്ന് റാപിഡ് കുതിക്കുന്ന കാഴ്ചയാണ് കഴിഞ്ഞ മാസങ്ങളില്‍ കണ്ടത്.

ബോഡിയുടെ നിറമുള്ള ഡോര്‍ ഹാന്‍ഡിലുകളും മിററുകളും സി ഡി, എം പി3 പ്ലേയര്‍, പിന്‍സീറ്റില്‍ സെന്‍റര്‍ ആംറെസ്റ്റ്, മുന്നിലും പിന്നിലും ഫോഗ് ലാമ്പുകള്‍, ഉയരം അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവര്‍ സീറ്റ്, ഇലക്ട്രിക് അഡ്ജസ്റ്റ്മെന്‍റുള്ള റിയര്‍ വ്യൂ മിറര്‍ തുടങ്ങിയ നിരവധി സവിശേഷതകള്‍ പുതിയ വാഹനത്തിനുണ്ട്.

ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ അടക്കം മൊത്തം ഏഴ് ട്രിം ലെവലുകള്‍ ഇപ്പോള്‍ വെന്‍റോയ്ക്കുണ്ട്. സെഗ്മെന്‍റിലെ നിലപാടില്‍ ഇപ്പോള്‍ ഏതാണ്ട് പൂര്‍ണ സജ്ജമാണ് വെന്‍റോ എന്നു പറയാം.

ഗാലറി സന്ദര്‍ശിക്കൂ

1.6 ലിറ്റര്‍ ടി ഡി ഐ ടര്‍ബോ ഡീസല്‍ എന്‍ജിനാണ് വെന്‍റോയ്ക്കുള്ളത്. 105 കുതിരശക്തിയും 250 എന്‍ എം ടോര്‍ക്കും ഈ എന്‍ജിന്‍ പകരും.

പെട്രോള്‍ വെന്‍റോയ്ക്ക് 1.6 ലിറ്റര്‍ എംപിഐ എന്‍ജിനാണുള്ളത്. 105 കുതിരശക്തിയും 140 എന്‍ എം ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ പകരുക.

English summary
Volkswagen has finally launched the mid level variant of the Vento diesel sedan at Rs.8.56 lakhs. The new addition comes to the diesel engined sedan nearly after two years it was launched in the Indian market. The Vento Comfort line Diesel sedan could be seen a result of the Skoda Rapid out performing the Vento.
Story first published: Wednesday, March 14, 2012, 11:36 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark