മ്ത്സുബിഷി ഔട്‍ലാന്‍ഡര്‍ ലോഞ്ച് ചെയ്തു

Posted By:
Mitsubishi Outlander
മിത്സുബിഷി ഇന്ത്യയില്‍ നിന്ന് 7 സീറ്റര്‍ ഔട്‍ലാന്‍ഡര്‍ ക്രോസ്സോവര്‍ പുറത്തുവന്നു. 19.95 ലക്ഷം രൂപയാണ് വില. വിപണിയിലുള്ള ഔട്‍ലാന്‍ഡറിനെക്കാള്‍ ഒരു ലക്ഷം രൂപ വിലക്കിഴിവിലാണ് പുതിയ വാഹനം വരുന്നത്. ഹോണ്ട സി ആര്‍ വി, ഫോര്‍ഡ് എന്‍ഡീവര്‍, ഷെവര്‍ലെ കാപ്റ്റിവ എന്നവരോടാണ് 7 സീറ്റര്‍ ഔട്‍ലാന്‍ഡര്‍ ഏല്‍ക്കുക.

അടുത്ത ഒരു മാസത്തിനുള്ള ഔട്‍ലാന്‍ഡര്‍ ഡെലിവെറി തുടങ്ങുമെന്നാണ് അറിയുന്നത്. 5 സീറ്റര്‍ പതിപ്പില്‍ ചില പരിഷ്കാരങ്ങള്‍ വരുത്തിയതാണ് പുതിയ വാഹനമെന്നാണ് ലഭ്യമായ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പിന്‍വശത്ത് രണ്ട് യാത്രക്കാരെക്കൂടി ഉള്‍ക്കൊള്ളാവുന്ന വിധത്തില്‍ രണ്ട് അധിക സീറ്റുകള്‍ കൂടി ചേര്‍ത്തതാണ് പ്രധാന മാറ്റം. ഈ സീറ്റുകള്‍ മടക്കി വെച്ച് ലഗേജ് സ്പെസ് വര്‍ധിപ്പിക്കുകയുമാവാം. മൂന്നാം വരിയില്‍ ലെഗ്‍‍സ്പേസ് താരതമ്യേന കുറവാണ്.

സ്റ്റീയറിംഗ് വീല്‍ മൗണ്ട‍ഡ് നിയന്ത്രണങ്ങള്‍, കീലെസ് എന്‍ട്രി, അഡ്ജസ്റ്റ് ചെയ്യാവുന്ന ഹെഡ്‍റെസ്റ്റുകള്‍ തുടങ്ങിയ സവിശേഷതകള്‍ പുതിയ ഔട്‍ലാന്‍ഡറിലുണ്ട്.

2.4 ലിറ്റര്‍ എംപിഎഫ്ഐ പെട്രോള്‍ എന്‍ജിനാണ് ഔട്‍ലാന്‍ഡറിനുള്ളത്. 6 സ്പീഡ് ട്രാന്‍സ്മിഷന്‍. 167 കുതിരകളുടെ ശക്തിയാണ് എന്‍ജിനുള്ളത്. 226 എന്‍ എം ടോര്‍ക്ക്.

English summary
Mitsubishi India has launched the new 7-seater Outlander crossover at Rs. 19.95 lakh (ex-showroom, Delhi.). Less costlier by Rs. 1 lakh than the outgoing 5-seater Outlander, the new version is sure to take on the likes of Honda CR-V, Ford Endeavor and Chevrolet Captiva.
Story first published: Saturday, March 17, 2012, 11:15 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark