ടവേര കരിമ്പുകച്ചട്ടം 4 പതിപ്പ്

Posted By:
Chevrolet Tavera Neo 3
ഷെവര്‍ലെയുടെ എം യു വിയായ ടവേരയ്ക്ക് ഭാരത് സ്റ്റേജ് 4 പതിപ്പ്. ടവേര നിയോ 3 ബിഎസ്4 എന്ന പേരിലാണ് ഈ പതിപ്പിന്‍റെ വരവ്. 7.51 ലക്ഷം രൂപയിലാണ് വില തുടങ്ങുന്നത്. ഉയര്‍ന്ന പതിപ്പിന് 10.34 ലക്ഷം രൂപയാണ് വില.

ബി എസ് 3 ടവേര നിയോ 3 ഫെബ്രുവരിയിലാണ് വിപണിയിലെത്തിച്ചത്. നിരവധി നഗരങ്ങളില്‍ ഭാരത് സ്റ്റേജ് നാലാം കരിമ്പുകച്ചട്ടം നിര്‍ബന്ധമാക്കിയതിന്‍റെ പ്രതികരണമായാണ് ടവേര നാലാം കരിമ്പുകച്ചട്ട പതിപ്പ് നിരത്തിലെത്തുന്നത്.

നാലാം കരിമ്പുകപ്പതിപ്പിന് 12.2 കിലോമീറ്റര്‍ മൈലേജാണ് വാഗ്ദാനം. കോമണ്‍ റെയില്‍ ഡീസല്‍ എന്‍ജിന്‍ 4000 ആര്‍പിഎമ്മില്‍ 105 കുതിരകളുടെ ശേഷി പകരുന്നു. 2500 ആര്‍ പി എമ്മില്‍ 263 എന്‍ എം ടോര്‍ക്കാണ് ഈ എന്‍ജിനിനുള്ളത്. നാല് വേരിയന്‍റുകളാണ് ഈ പതിപ്പിനുള്ളത്. സ്റ്റാന്‍ഡാര്‍ഡ്, മാക്സ്, എല്‍ എസ്, എല്‍ ടി എന്നിവ.

5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്സാണ് ടവേര ബിഎസ് 4 പതിപ്പിനുള്ളത്.

English summary
Chevrolet India has launched the BSIV compliant version of Tavera Neo 3.
Story first published: Friday, March 23, 2012, 14:14 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark