ഓഡി ടിടി സ്പോര്‍ട് ലോഞ്ച് ചെയ്തു

Posted By:
Audi TT Sport
ഓഡി ടിടി സ്പോര്‍ട്സ് കാര്‍ മുംബൈയില്‍ ലോഞ്ച് ചെയ്തു. 48.36 ലക്ഷമാണ് ഈ വാഹനത്തിന് വില. ഇതിനകം തന്നെ രണ്ട് ഓര്‍ഡറുകള്‍ വാഹനത്തിന് ലഭിച്ചുകഴിഞ്ഞതായി ഓഡി അറിയിച്ചു. ജൂണ്‍ മാസം മുതല്‍ ഓഡി ഷോറൂമുകളില്‍ ഓഡി ടിടി ലഭ്യമാകും.

ഓഡി ഇന്ത്യ തലവന്‍ മിഖായേല്‍ പേഷ്കെയാണ് ടിടി സ്പോര്‍ട്സ് കാര്‍ ലോഞ്ച് ചെയ്തത്. 2 ലിറ്റര്‍ ടിഎഫ്എസ്ഐ എന്‍ജിനാണ് ഓഡി ടിടിക്കുള്ളത്. 211 കുതിരകളുടെ ശക്തി ഈ എന്‍ജിന്‍ ഉല്‍പാദിപ്പിക്കുന്നു. 350 എന്‍ എം ടോര്‍ക്ക് 1600 – 4200 ആര്‍പിഎമ്മില്‍ പ്രദാനം ചെയ്യാന്‍ ഈ എന്‍ജിന് സാധിക്കുന്നു. വെറും 5.6 സെക്കന്‍ഡുകൊണ്ട് 100 കിമി വേഗം പിടിക്കാന്‍ കാറിന് കഴിയും.

നാല് മീറ്ററാണ് ഓഡി ടിടിയുടെ നീളം. 1.8 മീറ്റര്‍ വീതി. ഉയരം 1.3 മീറ്റര്‍. ബോഡി വെയ്റ്റ് വെറും 206 കിലോഗ്രാമാണ്.

പ്രായപൂര്‍ത്തിയെത്തിയ രണ്ടു പേര്‍ക്ക് സുഖകരമായ സീറ്റിംഗ് പ്രദാനം ചെയ്യുന്നു കാറിന്‍റെ ഉള്‍വശം. യൂറോപ്യന്‍ വിപണിയില്‍ ഈ കാറിന് പ്യൂഷോയുടെ ആര്‍സിസീയാണ് ഒരു എതിരാളി എന്ന് പറയാവുന്നത്. ഈ വിലനിലവാരത്തില്‍ യൂറോപ്പിലും ഒരു സ്പോര്‍ട്സ് കാര്‍ ലഭിക്കില്ല. ഇന്ത്യയില്‍ 370സീയാണ് ഇതുവരെ ലഭ്യമായിരുന്ന ഏറ്റവും വിലക്കുറവുള്ള സ്പോര്‍ട്സ് കാര്‍. 370സീയുടെയത്ര കരുത്ത് പ്രദാനം ചെയ്യുന്നില്ലെങ്കിലും ഇന്ത്ന്‍ റോഡുകളുടെ സ്ഥിതി വെച്ചു നോക്കിയാല്‍ ഓഡി ടിടിക്ക് മികച്ച ഭാവിയുണ്ട്.

ഓഡി ടിടിയുടെ സ്ലീക് ഡിസൈന്‍ ആരുടെയും മനസ്സില്‍ ഇടം പിടിക്കും. ഇക്കാരണത്താലാണോ എന്നറിയില്ല, സ്പോര്‍ട് കാര്‍ പ്രണയികളായ യൂറോപ്യന്‍ സ്ത്രീകള്‍ക്കും ഓഡി ടിടി വലിയ താല്‍പര്യമാണ്.

English summary
Audi TT launched in India at 48.36 lakhs. This is a sports car with an affordable pricing in the segment.
Story first published: Saturday, March 24, 2012, 12:03 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark