ഇന്ത്യയിലെ അത്യാഡംബര ട്രന്‍ഡുകള്‍

Bentley
ദില്ലിയിലെ ഒരു ബിസിനസ്സുകാരന്‍ ഒരു ബെന്‍ലെ കാര്‍ ബുക്കു ചെയ്തു. കമ്പനി നല്‍കുന്ന കസ്റ്റമൈസേഷന്‍ ഓപ്ഷനുകള്‍ ഉദാരമായി ഉപയോഗിക്കാന്‍ അങ്ങോര്‍ തീരുമാനിച്ചു. കാറിന്‍റെ നിറമായി അദ്ദേഹം നിര്‍ദ്ദേച്ചത് തന്‍റെ ഭാര്യയുടെ നെയില്‍ പോളിഷിന്‍റെ നിറമാണ്. ബെന്‍ലെ ഞെട്ടിയില്ല. ഇന്ത്യയില്‍ ഇതും ഇതിലപ്പുറവും സംഭവിക്കും. അവര്‍ ബിസിനസ്സുകാരനെയും നെയില്‍ പോളിഷ് ഇട്ട ഭാര്യയെയും പൊക്കിയെടുത്ത് യൂറോപ്പിലെ ഫാക്ടറിയില്‍ കൊണ്ടു പോയി.

ഇത് ആഡംബര കാര്‍ വിപണിയിലെ പുതിയൊരു ട്രെന്‍ഡാണെന്നു പറയാം. കാര്‍ ബുക്കുചെയ്യുന്ന പണച്ചാക്കുകള്‍ക്ക് യൂറോപ്യന്‍ കമ്പനികള്‍ ഫാക്ടറി വിസിറ്റ് അനുവദിക്കുന്നു. വെറും വിസിറ്റല്ല. തങ്ങളുടെ കസ്റ്റമൈസ്‍ഡ് കാര്‍ നിര്‍മിക്കുന്നത് നേരില്‍ കാണാനുള്ള അവസരം കൂടി ഈ സന്ദര്‍ശനത്തില്‍ കമ്പനികള്‍ ഒരുക്കുന്നു. ഫെം ട്രിപ്പുകള്‍ അഥവാ ഫെമിലിയറൈസേഷന്‍ ട്രിപ്പുകള്‍ എന്നാണ് ഈ സന്ദര്‍ശന പരിപാടിക്ക് പേര്.

മനമോഹനോമിക്സിന്‍റെ ഭാഗമായി ഉയര്‍ന്നുവന്ന പുതിയ ഇന്ത്യന്‍ ഗോത്രമായ മില്യണയര്‍മാര്‍ ഇത്തരം സന്ദര്‍ശനങ്ങളെ അതിയായി ഇഷ്ടപ്പെടുന്നു. ഇതിനെല്ലാം സ്വന്തം പോക്കറ്റില്‍ നിന്നു തന്നെ പണം മുടക്കണം എന്ന് പറയേണ്ടതില്ലല്ലോ?

ഫെരാരി കാര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നയാള്‍ക്ക് ഫെരാരിയുടെ ജന്മസ്ഥലവും ഫാക്ടറി നില്‍ക്കുന്നയിടവുമായ ഇറ്റലിയിലെ മരനെല്ലോയില്‍ പോകാന്‍ കമ്പനി സൗകര്യം ഒരുക്കുന്നു. ഫെരാരിയുടെ സ്ഥാപകനായ എന്‍സോ അന്‍സെല്‍മോ ഫെരാരിയുടെ വീട്ടില്‍ ഒരു ദിവസം വാടക നല്‍കി താമസിക്കാനും സാധിക്കും. ഇത് വലിയൊരു ഓഫര്‍ തന്നെയാണ് ഇന്ത്യന്‍ മില്യണയര്‍മാര്‍ക്ക്. പാര്‍ട്ടികളില്‍ പോയി കള്ളും കുടിച്ച് കിടക്കുന്നതിനു പകരം കുറച്ച് ദിവസത്തേക്ക് ഇങ്ങനെയൊരു ട്രിപ്പ് ആയാലെന്താണ് ചേതം?

പോഷെ, മസരാട്ടി, ഡുക്കാട്ടി തുടങ്ങി ഇന്ത്യയില്‍ ലഭ്യമായ മിക്കവാറും അത്യാഡംബര വാഹനക്കമ്പനികള്‍ ഇത്തരം സൗകര്യങ്ങ ഒരുക്കുന്നുണ്ടെന്നാണ് അറിവ്. വര്‍ഷാവര്‍ഷം 25 ശതമാനം എന്ന കണക്കിലാണ് അത്യാഡംബര വിപണി ഇന്ത്യയില്‍ കൊഴുക്കുന്നത്.

ഇത്തരം സന്ദര്ശനങ്ങള്‍ക്ക് ഇന്ത്യെക്കാള്‍ വേഗത്തില്‍ വളരുന്ന ഓട്ടോവിപണിയായ ചൈനയില്‍ നിന്നുള്ള പ്രതികരണങ്ങള്‍ വളരെ കുറവാണ്. ഇതിന് കാരണമെന്താണെന്നു ചോദിച്ചാല്‍ ആഡംബര കാര്‍ നിര്‍മാതാക്കള്‍ക്ക് റെഡിമെയ്‍ഡ് പൊസിറ്റീവ് ഉത്തരമുണ്ട്. "ഇന്ത്യന്‍ ഉപഭോക്താക്കള്‍ അവര്‍ വാങ്ങുന്ന സാധനത്തെകുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാന്‍ ആഗ്രഹിക്കുന്നവരാണ്!" ചൈനക്കാരന്‍ വാങ്ങിയാലല്ലാതെ അതിനകത്ത് കയറുന്ന പ്രശ്നമില്ലെന്ന് ബെന്‍ലെയുടെ ഇന്ത്യന്‍ ബ്രാന്‍ഡ് മാനേജര്‍ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യക്കാരന്‍ പൂരപ്പറമ്പില്‍ പൊരി വാങ്ങുന്നവനെപ്പോലെയാണ്. ആദ്യം ഒരു പിടിവാരി വായിലിടും!

Most Read Articles

Malayalam
English summary
European luxury carmakers organize familiarization trips for wealthy Indian customers.
Story first published: Wednesday, March 28, 2012, 15:23 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X