ഹ്യൂണ്ടായ് ഫ്ലൂയിഡിക് ഐ20 ലോഞ്ചി

12 വേരിയന്‍റുകളിലായാണ് ഫ്ലൂയിഡിക് ഐ20 വരുന്നത്. ടോപ് പെട്രോള്‍ ഓട്ടോമാറ്റിക് പതിപ്പിന് 7.6 ലക്ഷം രൂപയാണ് വില. ദില്ലി എക്സ്ഷോറൂം വിലയെ ആസ്പദിച്ചാണ് വിലവിവരം.
രൂപഭംഗിയില്‍ ഫ്ലൂയിഡിക് ശില്‍പം കലര്‍ന്നതും ഇന്‍റീരിയറില്‍ ചില മാറ്റങ്ങള്‍ വന്നതും ഒഴിച്ചാല്‍ മറ്റ് മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.
2012 ജനീവ മോട്ടോര്‍ ഷോയിലാണ് ഐ20 ഫ്ലൂയിഡിക് ആദ്യം അവതരിച്ചത്. ഈ പതിപ്പിന്‍റെ ആദ്യ ലോഞ്ച് നടക്കുന്ന രാഷ്ട്രം ഇന്ത്യയാണ്. 1.2 ലിറ്ററിന്‍റെ പഴയ എന്‍ജിന്‍ തന്നെ നിലനിര്‍ത്തിയിട്ടുണ്ടെങ്കിലും ട്യൂണിംഗില്‍ മാറ്റം വരുത്തിയിട്ടുണ്ട്. 84 കുതിരകളുടെ ശക്തിയാണ് കാറിനുള്ളത്.മുന്‍പിത് 80 കുതിരശേഷിയായിരുന്നു. ഐ20യുടെ 1.4 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ മാറ്റങ്ങളൊന്നും വരുത്താതെ നിലനിര്‍ത്തിയിരിക്കുന്നു. 80 കുതിരശേഷിയാണ് ഈ എന്‍ജിന്‍ പകരുക.
1.4 ലിറ്ററിന്‍റെ കോമണ്‍ റെയില്‍ ടര്‍ബോ ഡീസല്‍ എന്‍ജിനിലും മാറ്റമൊന്നും വന്നിട്ടില്ല. 90 കുതിരശക്തിയാണ് ഈ എന്‍ജിനിനുള്ളത്.


Click it and Unblock the Notifications








