എട്യോസ്, ലിവ മോഡലുകള്‍ കയറ്റിവിടുന്നു

Toyota Etios - Liva
ടൊയോട്ടയുടെ എട്യോസ്, എട്യോസ് ലിവ എന്നീ കാറുകള്‍ വിദേശത്തേക്ക് കയറ്റി അയയ്ക്കുന്നു. പെട്രോള്‍ പതിപ്പുകള്‍ മാത്രമേ കയറ്റി അയയ്ക്കുകയുള്ളൂ എന്നാണ് ലഭിക്കുന്ന വിവരം. ഇന്ത്യന്‍ വിപണിയുടെ പ്രത്യേകകതകള്‍ കണ്ടറിഞ്ഞ് നിര്‍മിച്ച ഈ കാറുകള്‍ ഇന്ത്യയില്‍ മാത്രമാണ് നിലവില്‍ നിര്‍മാണം നടക്കുന്നത്.

മറ്റ് വിപണികള്‍ക്ക് അനുയോജ്യമായ വിധത്തില്‍ മാറ്റങ്ങള്‍ വരുത്തിയാണ് ഈ കാറുകള്‍ കയറ്റിവിടുക. അതേസമയം ഡിസൈന്‍ സവിശേഷതകള്‍ അതേപടി നിലനിര്‍ത്തും. ദക്ഷിണാഫ്രിക്കന്‍ വിപണിയിലേക്കാണ് കാറുകള്‍ ആദ്യം ചെല്ലുക.

എട്യോസിനും ലിവയ്ക്കും ഡീസല്‍ പതിപ്പുകള്‍ എത്തിയതിനു ശേഷമാണ് ഇന്ത്യയില്‍ മോഡലുകള്‍ക്ക് അര്‍ഹിക്കുന്ന സ്ഥാനം ലഭിച്ചതെന്നു പറയാം. എന്നാല്‍ ഡീസല്‍ പതിപ്പ് കയറ്റി അയയ്ക്കേണ്ടതില്ല എന്നാണ് കമ്പനിയുടെ തീരുമാനം. പെട്രോള്‍ പതിപ്പുകള്‍ക്ക് ഇന്ത്യയില്‍ ലഭിക്കുന്ന കുറഞ്ഞ സ്വീകരണം കൂടി കണക്കിലെടുത്താണിത്.

ബങ്കളുരു പ്ലാന്‍റിലാണ് ടൊയോട്ട എട്യോസ്, ലിവ മോഡലുകള്‍ നിര്‍മാണം നടക്കുന്നത്. തായ്‍ലന്‍ഡ്, ബ്രസീല്‍, മലേഷ്യ തുടങ്ങിയ രാഷ്ട്രങ്ങളിലേക്കും കാറുകള്‍ കയറ്റി അയയ്ക്കാന്‍ ടൊയോട്ടയ്ക്ക് പദ്ധതിയുണ്ട്.

Most Read Articles

Malayalam
English summary
Reports say Toyota Kirloskar will soon begin building the entry level cars for exports,
Story first published: Tuesday, April 3, 2012, 11:15 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X