സണ്ണിയില്‍ നിന്ന് റിനോയുടെ പുതിയ ഉണ്ണി

Posted By:
Autumn
റിനോ ഡസ്റ്റര്‍ മോ‍ഡല്‍ വിപണിയിലെത്താന്‍ ഇനിയധികം താമസമില്ല എന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഇതിനിടയില്‍ മറ്റു ചില വാര്‍ത്തകള്‍ വരുന്നത് കൗതുകമുണ്ടാക്കുന്നുണ്ട്. നിസ്സാനിന്‍റെ സണ്ണി പ്ലാറ്റ്ഫോമില്‍ ഒരു പുതിയ സെ‍ഡാന്‍ വിപണിയിലെത്തിക്കാന്‍ നീക്കം നടക്കുന്നതായാണ് വാര്‍ത്ത.

നിസ്സാനും റിനോയും ഇത്തരത്തില്‍ പ്ലാറ്റ്ഫോം ഷെയര്‍ ചെയ്യുന്നത് ഇതാദ്യമല്ല. ആദ്യത്തെ പ്ലാറ്റ്ഫോം പങ്കിടല്‍ നിസ്സാന്‍ മൈക്രയില്‍ നിന്നായിരുന്നു. റിനോ പള്‍സ് എന്ന ചെറുകാര്‍ ഈ വഴിയില്‍ ഉരുത്തിരിഞ്ഞു. വന്‍ വിമര്‍ശനങ്ങളാണ് ഈ വാഹനത്തിനു നേരം ഓട്ടോ ഉലഹം അഴിച്ചു വിട്ടത്. മൈക്രയെ കോപ്പിയടിച്ചു എന്നായിരുന്നു വിസിലുവിളി. ഇങ്ങനെ പ്ലാറ്റ്ഫോം പങ്കിടുന്നതു കൊണ്ട് എന്താണ് കാര്യം എന്ന് ഏതൊരാളും ചിന്തിച്ചുപോകുന്ന തരത്തിലായിരുന്നു വാഹനങ്ങളുടെ സാമ്യം.

റിനോയ്ക്ക് മുംബൈയില്‍ സ്വന്തമായി ഒരു ഡിസൈന്‍ സ്റ്റുഡിയോ ഉണ്ട്. ഈ സ്റ്റുഡിയോവിലാണ് സണ്ണിയെ 'പൊളിച്ചു പണിയുന്ന' പരിപാടി നടക്കുന്നത്. ജോലികള്‍ ഏതാണ്ട് പൂര്‍ത്തിയായിക്കഴിഞ്ഞിട്ടുണ്ട്. റിനോയുടെ ഇന്ത്യയിലെ അഞ്ചാമത്തെ മോഡലായിരിക്കും ഈ കാര്‍. റിനോയുടെ വെബ്‍സൈറ്റില്‍ ഈ മോഡലിന്‍റെ അനാവരണം ചെയ്യാത്ത ചിത്രം നല്‍കിയിട്ടുണ്ട്.

നിസ്സാന്‍ സെഡാനെക്കാള്‍ കൂടുതല്‍ സ്പോര്‍ട്ടിയായ ഡിസൈന്‍ സൗന്ദര്യമായിരിക്കും ഈ വാഹനത്തിന് പകരുക. മുന്‍-പിന്‍ സ്വഭാവങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

വോള്യം വിപണിയില്‍ മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞാല്‍ റിനോ ഫ്ലുവന്‍സ്, കോലിയോസ് തുടങ്ങിയ മോഡലുകള്‍ക്ക് വിപണി പിടിത്തം എളുപ്പമായേക്കും. വലിയ ചെലവില്ലാതെ നിസ്സാന്‍ പ്ലാറ്റ്ഫോമുകളില്‍ വോള്യം ഉല്‍പന്നങ്ങള്‍ കൊണ്ടു വരുകയാണ് കമ്പനി ഇപ്പോള്‍ ചെയ്യുന്നത്.

English summary
Renault has a design studio in Mumbai and it has now posted a teaser image of this sedan on its website.
Story first published: Monday, April 9, 2012, 15:31 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark