ജാസ്സ്: സൗന്ദര്യത്തിനും സൗകര്യത്തിനും

ഉയര്‍ന്ന നിലവാരമുള്ള പ്രകടനവും മികച്ച ഫിറ്റ് ആന്‍ഡ് ഫിനിഷും സ്റ്റൈലിഷ് ഡിസൈനും ഈ വാഹനത്തിന്‍റെ പ്രത്യേകതകളാണ്. ഹോണ്ടയുടെ പെട്രോള്‍ എന്‍ജിന്‍ മികച്ച നിലവാരമുള്ളതാണ്. ഇപ്പോള്‍ ഹോണ്ട ജാസ്സ് ബുക്കിംഗ് അല്‍പകാലത്തേക്ക് നിറുത്തി വെച്ചിരിക്കുകയാണ്. ഉല്‍പാദനവും ചോദനവും തമ്മിലുള്ള വഴിവെട്ടാണ് കാരണം എന്നറിയുന്നു.

തുടക്കത്തില്‍ ജാസ്സ് പ്രതീക്ഷിക്കപ്പെട്ട പ്രകടനം നടത്തിയിരുന്നില്ല വിപണിയില്‍. 7.5 ലക്ഷത്തിന്‍റെ ചുറ്റുവട്ടത്തില്‍ വരുന്ന വിലനിലവാരം ഒരു ചെറുകാറിനുമേല്‍ ഇന്ത്യന്‍ മനസ്സിന് ഉള്‍ക്കൊള്ളാവുന്നതിലപ്പുറമായിരുന്നു. 2011ല്‍ ലഭിച്ച ഒരു അപ്‍ഗ്രേഡ് വിലയില്‍ തരക്കേടില്ലാത്ത കുറവ് വരുത്തിയതോടെ ഉപഭോക്താക്കളുടെ കണ്ണുകള്‍ ആവഴിക്ക് തിരിയാന്‍ തുടങ്ങി. 5.75 - 6.31 ലക്ഷം ആണ് ജാസ്സിന്‍റെ നിലവിലെ വിലനിലവാരം.

മികച്ച ഡിസൈന്‍ സൗന്ദര്യമാണ് ജാസ്സിന്‍റെ കാര്യത്തില്‍ എല്ലാവരും ശ്രദ്ധിക്കുന്ന ഒരു കാര്യം. വരകളും കുറികളും വളരെ നനുത്തതും മനോഹരവുമാണ്. മുന്‍പില്‍ ക്രോം ഫിനിഷുള്ള ഗ്രില്‍ ആണ് ഘടിപ്പിച്ചിരിക്കുന്നത്. ഹെഡ്‍ലാമ്പുകളുടെ ഡിസൈന്‍ സവിശേഷമാണ്. ഒരു ത്രികോണാത്മകത ഈ ഡിസൈനിനുണ്ട്. മുന്‍വശത്തിന്‍റെ ഡിസൈനില്‍ പൊതുവില്‍ ഈ സവിശേഷത ദര്‍ശിക്കാവുന്നതാണ്. കാറിന് ഒരല്‍പം വൈചിത്രം പകര്‍ന്നു നല്‍കുന്നതില്‍ ഡിസൈന്‍ വിജയിച്ചിരിക്കുന്നു.

ഉള്‍വശത്തില്‍ ഉയര്‍ന്ന സ്ഥലസൗകര്യമാണ് ഹോണ്ട ജാസ്സ് നല്‍കുന്നത്. ഹോണ്ട സിറ്റിയുടെ അതേ പ്ലാറ്റ്ഫോമിലാണ് ഈ കാര്‍ വരുന്നത്. ബീജ് നിറത്തിന്‍റെ സാന്നിധ്യം കൂടുതല്‍ ആഡംബര അനുഭൂതി ഇന്‍റീരിയറില്‍ പകരുന്നു.

1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് ഹോണ്ട ജാസ്സിനുള്ളത്. മൈലേജ് ലിറ്ററിന് 16.7 കിലോമീറ്റര്‍. എന്‍ജിന്‍ പ്രകടനം പരിഗണിക്കുമ്പോള്‍ ഈ മൈലേജ് മികച്ചതാണെന്ന് പറയേണ്ടിയിരിക്കുന്നു. 90 കുതിരകളുടെ ശേഷിയാണ് 6200 ആര്‍പിഎമ്മില്‍ എന്‍ജിനിനുള്ളത്. 4800 ആര്‍പിഎമ്മില്‍ 110 എന്‍എം എന്ന ടോര്‍ക്കും ഈ എന്‍ജിന്‍ പകരുന്നു. 11.2 സെക്കന്‍ഡുകള്‍ കൊണ്ട് 100 കിമി ദൂരം പിടിക്കാന്‍ ജാസ്സിന് കഴിയും. ടോപ് സ്പീഡ് 165 കിലോമീറ്ററാണ്.

മൂന്ന് പതിപ്പുകളാണ് ഹോണ്ട ജാസ്സില്‍ ലഭ്യമായിട്ടുള്ളത്. ഹോണ്ട ജാസ്സ്, ഹോണ്ട ജാസ്സ് സെലക്ട്, ഹോണ്ട ജാസ്സ് എക്സ് എന്നിവ.

എല്ലാ ഹോണ്ട വാഹനങ്ങള്‍ക്കുമെന്ന പോലെ മികച്ച സുരക്ഷാ സന്നാഹങ്ങള്‍ ഹോണ്ട ജാസ്സിനുമുണ്ട്. മുന്‍പില്‍ ഡ്യുവന്‍ എയര്‍ബാഗുകള്‍, സൈഡ് എയര്‍ബാഗുകള്‍, എബിഎസ്, ഇബിഎസ് തുടങ്ങിയവ ഈ വാഹനത്തില്‍ ഘടിപ്പിച്ചിട്ടുണ്ട്.

തുകല്‍ സീറ്റുകള്‍, കീലെസ് എന്‍ട്രി, പവര്‍ സ്റ്റീയറിംഗ്, പവര്‍ വിന്‍ഡോകള്‍, എസി തുടങ്ങിയ സവിശേഷതകളും വാഹനത്തിനുണ്ട്.

ഇന്‍റീരിയര്‍ സൗകര്യം, മികച്ച പ്രകടനം എന്നിവയുള്ള ഒരു പ്രീമിയം ഹാച്ച്ബാക്ക് ആഗ്രഹിക്കുന്നവര്‍ക്ക് ഹോണ്ട ജാസ്സ് ഒരു നല്ല ഓപ്ഷനാണ്. ഒരു മികച്ച നിര്‍മിതിയാണ് ഈ വാഹനം. വര്‍ഷങ്ങള്‍ക്കു ശേഷവും നിങ്ങള്‍ മുടക്കിയ പണം തേഞ്ഞുപോകാതെ കാക്കാന്‍ ഈ വാഹനത്തിന് കഴിയും.

Most Read Articles

Malayalam
English summary
Honda Jazz is the first small car from the Japanese carmaker in India. Here is a review.
Story first published: Friday, April 27, 2012, 11:06 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X